വിശ്വാസം എല്ലാ അർത്ഥത്തിലും മനുഷ്യനെ മുന്നോട്ടു നയിക്കുന്ന ഒരു സുപ്രധാന ഘടകമാണെന്ന് മർക്കലിന്റെ മുഖ്യ പ്രഭാഷണത്തിൽ എടുത്തു പറഞ്ഞു. മത വിശ്വാസവും രാഷ്ട്രീയ വിശ്വാസവും രണ്ടായി കാണുകയും അത് അതുപോലെ തന്നെ നിലനിർത്തുകയും വേണം.
ഡോർട്ട് മുണ്ടിലെ വെസ്റ്റ് ഫാളിയ ഓഡിറ്റോറിയത്തിലായിരുന്നു സമാപന സമ്മേളനം നടന്നത്. നിലവിലെ രാഷ്ടീട്രീയ സാഹചര്യങ്ങളും കാലാവസ്ഥാ വ്യതിയാനവും ഒക്കെ മെർക്കലിന്റെ പ്രസംഗത്തിൽ വിഷയങ്ങളായിരുന്നു.തന്റെ പാർട്ടിയായ സി ഡി യു പ്രകൃതി സംരക്ഷണത്തിന് എന്നും ഉൗന്നൽ നൽകുന്നുണ്ടെന്ന് അവർ വീണ്ടും വൃക്തമാക്കി.
ജർമനിയുടെ മുൻ പ്രസിഡന്റുമാരും അഞ്ചു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ പങ്കെടുത്തു.ഇൻഡ്യയുൾപ്പെട നൂറ്റി അൻപത് രാജ്യങ്ങളിൽ നിന്നായി രണ്ടു ലക്ഷം ആളുകൾ സമ്മേളനത്തിൽ പങ്കെടുത്തു. അടുത്ത സമ്മേളനം 2021 ൽ ഫ്രാങ്ക് ഫർട്ടിൽ നടക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ