ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ കാറ്റിക്കിസം കുട്ടികളുടെ വിശ്വാസോത്സവം ’മാർ വാലാ’ ജൂലൈ 2, 3 തീയതികളിൽ നടത്തപ്പെടും. കുട്ടികളിൽ ക്രൈസ്തവിശ്വാസവും, പാരന്പര്യങ്ങളും, സഭാപഠനങ്ങളും, കൂദാശാതിഷ്ഠിത ജീവിതവും, മാനുഷികമൂല്യങ്ങളും, ബൈബിൾ അധിഷ്ഠിതമായ അറിവും പകർന്നുനൽകാനുതകുന്ന രണ്ടു ദിവസത്തെ പരിശീലന പരിപാടി താല ഫെർട്ടകെയിൻ ദേവാലയത്തിലാണ് നടക്കുക.
മതബോധനക്ലാസുകളിലെ രണ്ടു മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾക്കായ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണു വിശ്വാസോത്സവം നടത്തപ്പെടുക. ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. പത്ത് യൂറോ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. പെൻ / പെൻസിൽ & നോട്ട്ബുക്ക് കൊണ്ടുവരേണ്ടതാണ്.
കളിയും ചിരിയും പാട്ടും പ്രാർത്ഥനയും വിചിന്തനവും കുർബാനയും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് നടക്കുന്ന വിശ്വാസോതസവത്തിലേയ്ക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ക്ലമന്റ് പാടത്തിപ്പറന്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവർ അറിയിച്ചു.
പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ജൂണ്‍ 30 ന് മുന്‍പ് പിഎംഎസ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കണം.
റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്
’മാർ വാലാ’ വിശ്വാസോത്സവം ജൂണ്‍ 2, 3 തീയതികളിൽ
11:16 PM Jun 24, 2019 | Deepika.com