അബാസിയ: കുവൈത്തിലെ ഇന്ത്യൻ ടാക്സി ഡ്രൈവേഴ്സിന്റെ കൂട്ടായ്മയായ "പ്രവാസി ടാക്സി കുവൈറ്റ് 'ലോഗോ പ്രകാശനം അബാസിയ കേരളാ അസോസിയേഷൻ ഹാളിൽ പ്രസിഡന്റ് റാഫി നന്തി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലോക കേരളാ സഭാഗം ബാബു ഫ്രാൻസിസ് പ്രമോദിന് നൽകി പ്രകാശനം ചെയ്തു.
സലിം രാജ് (കണ്‍വീനർ കുവൈറ്റ് യുണൈറ്റഡ് ഡിസ്ട്രിക്റ്റ് അസോസിയേഷൻ), പീറ്റർ (കേരളാ അസോസിയേഷൻ), ഷിബു എന്നിവർ ആശംസകളർപ്പിച്ചു. സെക്രട്ടറി സുനിൽ കുമാർ പറവൂർ സ്വാഗതവും ട്രഷറർ റൊണാൽഡ് നന്ദിയും പറഞ്ഞു. സംഘടനയുമായി ചേർന്നു പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് 51119244, 50349768 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.