വിയന്ന: ഓസ്ട്രിയയിൽ താമസിക്കുന്ന സമർഥരായ വിദ്യാർഥികൾക്ക് ലോകത്തെവിടെയും ഉന്നതവിദ്യാഭ്യാസം നേടാൻ വേണ്ട സാന്പത്തിക പിന്തുണ ഉറപ്പു വരുത്തി പ്രത്യേക വായ്പ പദ്ധതി. പ്രമുഖ ധനകാര്യ സ്ഥാപനമായ ജെ.ജെ ഫെർസിഹ്റിംഗ് സർവീസും, ജെആർബിസിജി ഓസ്ട്രിയയും സംയുക്തമായിട്ടാണ് പ്രത്യേക വായ്പ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനാർഹത നേടിയ ഓസ്ട്രിയൻ വിദ്യാർഥികളെ അവരുടെ പഠനം തുടരാൻ അതിരുകളില്ലാതെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക വായ്പ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസും ഉള്ളവർക്കും, മത്തൂറ പൂർത്തിയാക്കിയ വിദ്യാർഥികൾക്കും സങ്കീർണതകളില്ലാതെ മിതമായ വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായിട്ടുള്ള വായ്പ പദ്ധതിയിൽ വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയ ശേഷം തുക തിരിച്ചടച്ചാൽ മതിയാകും.
ഓസ്ട്രിയയിൽ അറുപതിനായിരം യൂറോ വരെ ഈ പദ്ധതിയിൽ ലഭിക്കും. എന്നാൽ ഓരോ കോഴ്സിന്േറയും ഫീസിനനുസരിച്ചു വിദേശ പഠനത്തിന് കൂടുതൽ തുകയും അനുവദിച്ചേക്കും. മെഡിസിൻ, എഞ്ചിനീയറിംഗ്, കന്പ്യൂട്ടർ, ടെക്നോളജി, നഴ്സിംഗ് തുടങ്ങിയ നിരവധി കോഴ്സുകൾക്ക് ജെആർബിസിജി ഓസ്ട്രിയയുടെ സാഹായത്തോടെ അഡ്മിഷൻ നേടാവുന്നതാണ്.
അപേക്ഷകനുള്ള അർഹത
വായ്പയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർഥിയ്ക്ക് ഓസ്ട്രിയൻ പൗരത്വമോ, രാജ്യത്ത് സ്ഥിര താമസമുള്ള ആളോ ആയിരിക്കണം.
പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥിയെ മാതാപിതാക്കൾ/ രക്ഷിതാവാണ് പ്രതിനിധാനം ചെയ്യേണ്ടത്.
വിദ്യാർത്ഥി, മാതാപിതാക്കൾ/ രക്ഷിതാവ് ഇവരുടെ പേരുകളിൽ സംയുക്തമായിട്ടാണ് വായ്പ നല്കുന്നത്.
ഓസ്ട്രിയയിലോ വിദേശത്തോ ഉള്ള അംഗീകൃത സ്ഥാപനങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനാർഹത നേടിയട്ടുള്ള വിദ്യാർത്ഥി ആയിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: +43 6991 1085087, +43 6991 7242474, +43 688 64122224
റിപ്പോർട്ട്: ജോബി ആന്റണി
ഓസ്ട്രിയയിൽ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് പ്രത്യേക വായ്പ പദ്ധതി
10:49 PM Jun 24, 2019 | Deepika.com