ഡാളസ്: ഹൂസ്റ്റണ്‍ കോണ്‍സുൽ ജനറൽ ഓഫിസുമായി സഹകരിച്ചു മഹാത്മാഗാന്ധി മെമ്മോറിയൽ ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് അന്തർദേശീയ യോഗാദിനം ഡാളസിൽ ആഘോഷിച്ചു. ജൂണ്‍ 22 ന് മഹാത്മാഗാന്ധി മെമ്മോറിയൽ പാർക്കിൽ നടന്ന ചടങ്ങിൽ ഹൂസ്റ്റണ്‍ കോണ്‍സുൽ ജനറൽ രാകേഷ് ബനാട്ടി മുഖ്യാതിഥിയായിരുന്നു.
ഡാളസ് ഫോർട്ട്വർത്ത് മെട്രോ പ്ലെക്സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങൾ യോഗാദിന പരിപാടികളിൽ പങ്കെടുത്തു. ആത്മീയവും ശാരീരികമായ ഉത്തേജനം ലഭിക്കുന്നതിന് യോഗാ പരിശീലനം അത്യാവശ്യമാണെന്ന് അധ്യക്ഷത വഹിച്ച എംജിഎംഎൻടി ചെയർമാൻ ഡോ. പ്രസാദ് തോട്ടകൂറ പറഞ്ഞു.
യോഗത്തിൽ ഇർവിംഗ് മേയർ സ്റ്റോഫർ സന്ദേശം നൽകി. പഠനേതര വിഷയങ്ങളിൽ ഇർവിംഗ് സ്കൂളുകളിൽ യോഗാ ഒരു വിഷയമായി ചേർക്കണമെന്ന് ചെയർമാന്റെ അഭ്യർഥന പരിഗണനാർഹമാണെന്ന് മേയർ പറഞ്ഞു. ജൂണ്‍ 21 യോഗാദിനമായി വേർതിരിക്കുന്നതിന് യുഎന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മുൻകൈ എടുത്തതെന്ന് കോണ്‍സുലൽ ജനറൽ ചൂണ്ടിക്കാട്ടി. എംജിഎംഎൻടി ട്രഷറർ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ