വാഷിംഗ്ടണ്‍ ഡിസി: യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് എനർജിയുടെ കീഴിൽ പ്രവർത്തിക്കുന്ന എനർജി ഫോർ ന്യുക്ലിയർ എനർജിയുടെ അസി. സെക്രട്ടറി ഇന്ത്യൻ അമേരിക്കൻ ന്യുക്ലിയർ വിദഗ്ദ്ധ റീത്താ ഭരൻവാലിന് യുഎസ് സെനറ്റിന്റെ അംഗീകാരം. ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജയാണിവർ.
ജൂണ്‍ 20ന് ചേർന്ന യുഎസ് സെനറ്റ് സമ്മേളനത്തിൽ ട്രംപ് നോമിനേറ്റ് ചെയ്ത റീത്തയെ അനുകൂലിച്ചു 86 പേർ വോട്ടു ചെയ്തപ്പോൾ ഹാജരായ അഞ്ചു പേരാണ് എതിർത്തത്. ഡമോക്രാറ്റിക് അംഗങ്ങളാണ് എതിർത്തത്.
എനർജി ഡിപ്പാർട്ടുമെന്റുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന ഗേറ്റ്വെ ഫോർ ആക്സിലറേറ്റഡ് ഇന്നവേഷൻ ഇൻ ന്യൂക്ലിയർ വിഭാഗത്തിൽ 2016 മുതൽ റീത്ത പ്രവർത്തിച്ചിരുന്നു. ജനുവരിയിലായിരുന്നു ഇവരെ നോമിനേറ്റ് ചെയ്തത്.
യുഎസ് നാവിക സേനയ്ക്കായി അഡ്വാൻസ്ഡ് ന്യൂക്ലിയർ ഫ്യൂവൽ വികസിപ്പിക്കുന്നതിൽ റീത്ത നിർണായക പങ്കുവഹിച്ചിരുന്നു. മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനിയറിംഗിൽ ബിരുദവും യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിൽ നിന്നും പിഎച്ച്ഡിയും ഇവർ നേടിയിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ