ലിമെറിക് ബൈബിൾ കൺവൻഷന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി

10:41 PM Jun 22, 2019 | Deepika.com
ലിമെറിക് : ലിമെറിക് സെന്‍റ് മേരീസ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ലിമെറിക് ബൈബിള്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 (വെള്ളി, ശനി, ഞായര്‍) തീയതികളിൽ 'ലിമെറിക് റേസ്‌കോഴ്‌സിലാണ് കൺവൻഷൻ. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് സമയം. വയനാട് അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.മാത്യു വയലുമണ്ണിലാണ് ധ്യാനം നയിക്കുന്നത്.
ധ്യാനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കുള്ള ധ്യാനവും ഉണ്ടായിരിക്കും.

വചനപ്രഘോഷങ്ങളിലൂടെ അനേകായിരങ്ങളിലേയ്ക്ക് ദൈവവചനത്തിന്‍റെ ശക്തി പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കുന്ന ഫാ.മാത്യു വയലുമണ്ണില്‍ നയിക്കുന്ന ‘ലിമെറിക് ബൈബിള്‍ കണ്‍വന്‍ഷന്‍ 2019’ലേയ്ക്ക് വിശ്വാസത്തില്‍ കൂടുതല്‍ വളരുവാനും ദൈവവചനത്തെ ആത്മാവില്‍ സ്വീകരിക്കാനുമായി ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക് ചാപ്ലയിന്‍ ഫാ. റോബിന്‍ തോമസ് അറിയിച്ചു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ