+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനധികൃത കുടിയേറ്റക്കാർ സ്വയം കീഴടങ്ങണം: മാർക്ക് മോർഗൻ

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ അനധികൃതമായി കുടിയേറിയവർ സ്വയം മുന്നോട്ടുവരാൻ തയാറാകണമെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് ചീഫ് മാർക്ക് മോർഗൻ. അമേരിക്കയിലെ മുഴുവൻ അനധികൃത കുടിയേറ്റക്കാര
അനധികൃത കുടിയേറ്റക്കാർ സ്വയം കീഴടങ്ങണം: മാർക്ക് മോർഗൻ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ അനധികൃതമായി കുടിയേറിയവർ സ്വയം മുന്നോട്ടുവരാൻ തയാറാകണമെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് ചീഫ് മാർക്ക് മോർഗൻ.

അമേരിക്കയിലെ മുഴുവൻ അനധികൃത കുടിയേറ്റക്കാരെയും അടുത്ത ആഴ്ച മുതൽ പുറത്താക്കുമെന്ന് ബുധനാഴ്ച ട്രംപ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആക്ടിംഗ് ചീഫിന്‍റെ പുതിയ അഭ്യർഥന.

വ്യക്തികളെ മാത്രമല്ല അനധികൃതമായി കുടിയേറിയ കുടുംബങ്ങളെയും പുറത്താക്കുമെന്ന സൂചനയാണ് മോർഗന്‍റെ പ്രസ്താവനയിൽ നിഴലിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ തേടി അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേക്കോ, അവരുടെ വീടുകളിലേക്കോ ഐസിഇ ഏജന്‍റുമാരെ അയയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത്തരക്കാർ സ്വയം മുന്നോട്ടു വരുന്നതാണ് നല്ലതെന്നും മോർഗൻ പറഞ്ഞു.

ഒബാമയുടെ കാലഘട്ടത്തിൽ കുറ്റകൃത്യങ്ങൾ നടത്തി കേസുകളിൽ ഉൾപ്പെട്ടവരെ മാത്രമേ തിരിച്ചയിച്ചിരുന്നുള്ളു. ജൂൺ 15 വരെ ഐസിഇ 53515 പേരെ പിടികൂടി ഡിറ്റൻഷൻ സെന്‍ററുകളിൽ എത്തിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ മറ്റു കേസുകളൊന്നും നിലവിലില്ലെന്നും ആക്ടിംഗ് ചീഫ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ