+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎൻഎം പൊതുപരീക്ഷയിൽ റിയാദ് സലഫി മദ്രസക്ക് റിക്കാർഡ് നേട്ടം

റിയാദ്: കേരള നദ് വത്തുൽ മുജാഹിദീന് വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതു പരീക്ഷയിൽ റിയാദ് ഇന്ത്യൻ ഇസ് ലാഹി സെന്‍ററിനു കീഴില് പ്രവർത്തിക്കുന്ന ബത്തയിലെ റിയാദ് സലഫി മദ്രസ ഗൾഫ് മേഖലയിൽ ഉന്നത വിജയം കരസ്ഥമാ
കെഎൻഎം പൊതുപരീക്ഷയിൽ റിയാദ് സലഫി മദ്രസക്ക്  റിക്കാർഡ് നേട്ടം
റിയാദ്: കേരള നദ് വത്തുൽ മുജാഹിദീന് വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതു പരീക്ഷയിൽ റിയാദ് ഇന്ത്യൻ ഇസ് ലാഹി സെന്‍ററിനു കീഴില് പ്രവർത്തിക്കുന്ന ബത്തയിലെ റിയാദ് സലഫി മദ്രസ ഗൾഫ് മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കി. അഞ്ചാം ക്ലാസിലെ റിസ് വാൻ മുഹമ്മദ് , അദീബ് അബ്ദുൽ നാസർ , ഹലീമ ജബിൻ , ഏഴാം ക്ലാസിലെ ഹാനി അബൂബക്കർ , അയ്മൻ അബ്ദുൽ ജലീൽ , നദ ഫാത്തിമ , സുമയ്യ പുന്നോത്ത് ,നേഹ സഫിയ എന്നിവർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു .

കെഎൻഎം പരീക്ഷാബോർഡ് പരിഷ്കരിച്ച പരീക്ഷാ പദ്ധതിയാണ് 5, 7 ക്ലാസുകളിലെ 2019 ലെ പൊതുപരീക്ഷക്ക് നടപ്പിലാക്കിയത്. റാങ്ക് സംവിധാനം അവസാനിപ്പിക്കുകയും ഗ്രേഡ് സംവിധാനം പുതുതായി കൊണ്ടുവരികയും ചെയ്തു. സൗദി അറേബ്യയിൽ നിന്നും ഏറ്റവും അധികം കുട്ടികളെ പൊതുപരീക്ഷയിൽ പങ്കെടുപ്പിക്കുവാനും മികച്ച വിജയം നേടുവാനും റിയാദ് സലഫി മദ്രസക്ക് കഴിഞ്ഞു. വിജയികളെ ഇസ് ലാഹി സെന്‍റർ ഭാരവാഹികളും പിടിഎ കമ്മിറ്റിയും അനുമോദിച്ചു.

പുതിയ അധ്യയന വർഷം ആരംഭിച്ചതായി പ്രിൻസിപ്പൽ സഅദുദ്ദീൻ സ്വലാഹി അറിയിച്ചു. വിവരങ്ങൾക്ക് 0562935623, 0534167247.

ജൂലൈ,ഓഗസ്റ്റ് മാസങ്ങളിൽ റിയാദ് സലഫി മദ്രസയിൽ 2 മാസം നീണ്ടു നിൽക്കുന്ന അവധിക്കാല പഠനശിബിരം ജൂലൈ അഞ്ചിന് ആരംഭിക്കും. പഠനശിബിരത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി കോഓർഡിനേറ്റർ അറിയിച്ചു.

ഞായർ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 8.30 വരെ നടക്കുന്ന ഖുര്ആന് മനഃപാഠം ആക്കുന്നതിനുള്ള തഹ്ഫീളുൽ ഖുർആൻ ക്ലാസിലേക്കുള്ള അഡ്മിഷന് തുടരുന്നതായും ഇസ് ലാഹി സെന്‍റർ ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ