+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിന്നോക്ക മേഖലകളില്‍ കെഎച്ച്എന്‍എ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും: ഡോ. രേഖാമേനോന്‍

പാലക്കാട്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ പിന്നോക്ക മേഖലകളില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നു അധ്യക്ഷ ഡോ. രേഖാ മോനോന്‍. വിദ്യര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ വിവി
പിന്നോക്ക മേഖലകളില്‍ കെഎച്ച്എന്‍എ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും: ഡോ. രേഖാമേനോന്‍
പാലക്കാട്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ പിന്നോക്ക മേഖലകളില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നു അധ്യക്ഷ ഡോ. രേഖാ മോനോന്‍. വിദ്യര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ വിവിധ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്തുന്നുണ്ട്. അതു തുടരുന്നതിനൊപ്പം മറ്റു മേഖലകളില്‍ കൂടി വിപുലീകരിക്കും. സംഘടനയുടെ പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡോ . രേഖ. ആലത്തൂര്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന വണ്ടാഴി ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലയായ തളിങ്ങകല്ലില്‍ അംഗന്‍വാടി കെട്ടിടം നിര്‍മിച്ചു നല്‍കുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. പ്രളയത്തില്‍ അംഗന്‍വാടിയുടെ കെട്ടിടങ്ങല്‍ തകര്‍ന്നിരുന്നു. തകര്‍ന്ന പ്രധാന കെട്ടിടം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മിക്കും. 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹാള്‍ ആണ് കെഎച്ച്എന്‍എ നിര്‍മ്മിച്ചു നല്‍കുക. അഞ്ചു ലക്ഷം രൂപ ചെലവഴിച്ചുള്ള നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം ഗംഗോത്രി ചാരിറ്റബിള്‍ ട്രസ്റ്റിനാണ് .

നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഗംഗോത്രി ട്രസ്റ്റ് സെക്രട്ടറി ഡോ. പി യു രാമാനന്ദ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എം വിജയഗോപാലന്‍ കോയമ്പത്തൂര്‍ രാംവാസ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഒ പി രാമന്‍കുട്ടി, ഡോ എം ആര്‍ കെ മേനോന്‍ , ടി എസ് മറിയ, വി വൃന്ദ എന്നിവര്‍ സംസാരിച്ചു.

അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി ഹിന്ദു സംഘടനകളുടെ കൂട്ടായ്മയാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക. രണ്ടൂ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷനാണ് പ്രധാന പരിപാടി. അതോടൊപ്പം വിവിധ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.അതിന്റെ ഭാഗമാണ് അംഗന്‍വാടി കെട്ടിടം നിര്‍മ്മാണം

കെ എച്ച് എന്‍ എയുടെ പത്താമത് ദേശീയ കണ്‍വന്‍ഷന്‍ 2019 ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ ന്യൂജഴ്‌സി ചെറിഹില്‍ ക്രൗണ്‍ പ്‌ളാസാ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍ നടക്കുക.പൊതുസമ്മേളനം, വിശിഷ്ടാതിഥികളുടെ പ്രഭാഷണം, സാംസ്‌കാരിക സമ്മേളനങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും.