+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രളയം തകർത്ത ജീവിതങ്ങൾക്ക് തലചായ്ക്കാൻ ഭവനപദ്ധതിയുമായി എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്ക

ന്യൂയോർക്ക്: കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തില്‍ വീട് നഷ്ടപ്പെവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുക എന്ന ഉദ്ദേശത്തോട് തുടങ്ങിയ ഭവനപദ്ധതിയുടെ ഭാഗമായി രണ്ടു വീടുകൾ നിർമിച്ചു നൽകുകയും പല വീടുകളും പുത
പ്രളയം തകർത്ത ജീവിതങ്ങൾക്ക് തലചായ്ക്കാൻ ഭവനപദ്ധതിയുമായി എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്ക
ന്യൂയോർക്ക്: കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തില്‍ വീട് നഷ്ടപ്പെവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുക എന്ന ഉദ്ദേശത്തോട് തുടങ്ങിയ ഭവനപദ്ധതിയുടെ ഭാഗമായി രണ്ടു വീടുകൾ നിർമിച്ചു നൽകുകയും പല വീടുകളും പുതുക്കി പണിയുന്നതിനും എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്കക്ക് കഴിഞ്ഞതായി പ്രസിഡന്‍റ് സുനിൽ നായർ അഭിപ്രായപ്പെട്ടു.

ഒരു സംഘടന ജനകീയമാകണമെങ്കലില്‍ അത് ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളോട് എപ്പോഴും ചേര്‍ന്നു നില്ക്കണം എന്ന ശരിയായ ചിന്തയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കാൻ സംഘടനയെ പ്രേരിപ്പിച്ചതെന്ന് ചാരിറ്റി പ്രവത്തങ്ങൾക്കു നേതൃത്യം നൽകുന്ന സതീഷ് കുമാർ, ശ്യാം പരമേശ്വരൻ, ദാസ് രാജഗോപാൽ, സുജിത് കേനോത്, സുനിൽ പിള്ള, നീൽ മഹേഷ് എന്നിവർ അഭിപ്രയയപ്പെട്ടു.

സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന വിജയപുരത്തുള്ള ബീന നായരുടെ വീട് പ്രളയത്തിൽ പൂർണമായും നശിച്ചിരുന്നു. ഒരു മകളും അമ്മയും അമ്മുമ്മയും അടങ്ങുന്ന ഈ കുടുംബത്തിന് എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്കയുടെ ഇടപെടലിലൂടെ വീട് പുതുക്കി പണിതു നൽകുവാൻ കഴിഞ്ഞു.

തൃശൂരിലുള്ള അജിത കുമാരിയുടെ ഭർത്താവ് ഒന്നര വർഷം മുൻപ് മരണപെട്ടു. സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ കുടുംബത്തിൽ 12-ാം ക്ലാസ് വിദ്യാർഥി ആയ മകനും 85 വയസുള്ള മാതാവുമാണ് താമസിച്ചിരുന്നത്. പ്രളയത്തിൽ ഭാഗികമായി തകർന്ന ഇവരുടെ വീട് പുതുക്കി പണിഞ്ഞ് നൽകുവാൻ എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്കക്ക് കഴിഞ്ഞു.

എൻബിഎ യുമായി സഹകരിച്ചു തലവടിയിൽ രാജഗോപാലൻ നായർക്കും മങ്കൊന്പിൽ രാധാകൃഷ്ണ പിള്ളക്കും വീട് വച്ചു നൽകി. മാവേലിക്കരയിൽ മറ്റൊരു വീടിന്‍റെ പ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുന്നതായി സെക്രട്ടറി സുരേഷ് നായർ, ട്രഷർ ഹരിലാൽ, വൈസ് പ്രസിഡന്‍റ് സിനു നായർ, ജോയിന്‍റ് സെക്രട്ടറി മോഹൻ കുന്നംകാലത്ത്, ജോയിന്‍റ് ട്രഷർ സുരേഷ് നായർ എന്നിവർ അറിയിച്ചു.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഭവനരഹിതര്‍ക്കു കൂടുതൽ വീടുകൾ നിര്‍മിച്ചു നല്‍കുവാനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കേരളത്തിന്‍റെ സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ്എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്ക ഈ പദ്ധതിക്ക് തുടക്കമിട്ടത്.

പുതിയ കമ്മിറ്റി നേതൃത്വം ഏറ്റെടുക്കുബോൾ തന്നെ ചാരിറ്റിക്ക് മുൻഗണന നൽകണമെന്ന് കമ്മിറ്റി അംഗങ്ങളായ രേവതി നായർ, അപ്പുകുട്ടൻ പിള്ള, ജയപ്രകാശ് നായർ, പ്രദീപ് പിള്ള, ബീനാ കാലത്ത് നായർ, മനോജ് പിള്ള, വിമൽ നായർ, കിരൺ പിള്ള, സന്തോഷ് നായർ, പ്രസാദ് പിള്ള, ഡോ. ശ്രീകുമാർ നായർ, ഉണ്ണികൃഷ്ണൻ നായർ, ജയൻ മുളങ്ങാട്, അരവിന്ദ് പിള്ള, സുരേഷ് അച്യുത് നായർ, നാരായൺ നായർ, ജയകുമാർ പിള്ള എന്നിവർ ആവശ്യപ്പെട്ടിരുന്നു.

എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്കയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ അംഗീകാരമാണ് കേരളീയ സമൂഹത്തില്‍ നിന്നും ലഭിക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും കേരളീയ സമൂഹത്തില്‍ എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്ക നടത്തിയ ഇടപെടലുകള്‍ വളരെ വലുതാണ്. കേരള സമൂഹത്തിൽ നിന്നും ലഭിക്കുന്ന അംഗീകാരം കൂടുതൽ ചാരിറ്റി പ്രവർത്തങ്ങൾ ചെയ്യാൻ എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്കയെ നിർബന്ധിതമാക്കുന്നതായി പ്രസിഡന്‍റ് സുനിൽ നായർ അറിയിച്ചു.