+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ ഊർജിതമാക്കും: ട്രംപ്

വാഷിഗ്ടൺ ഡിസി: അമേരിക്കയിൽ അനധികൃതമായി കുടിയേറിയിരിക്കുന്ന മില്യൺ കണക്കിനു ആളുകളെ അടുത്ത ആഴ്ച മുതൽ തിരിച്ചയക്കാൻ തുടങ്ങുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്
അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ ഊർജിതമാക്കും:  ട്രംപ്
വാഷിഗ്ടൺ ഡിസി: അമേരിക്കയിൽ അനധികൃതമായി കുടിയേറിയിരിക്കുന്ന മില്യൺ കണക്കിനു ആളുകളെ അടുത്ത ആഴ്ച മുതൽ തിരിച്ചയക്കാൻ തുടങ്ങുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകി.

തിങ്കളാഴ്ചയാണ് ഈ വിഷയത്തെക്കുറിച്ച് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതോടെ ആയിരക്കണക്കിനു അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതിനുള്ള ശക്തമായ നടപടികൾ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് അധികൃതർ സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ചൊവ്വാഴ്ച ഒർലാൻഡോയിൽ സംഘടിപ്പിക്കുന്ന റാലിയിൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

അമേരിക്കയിൽ നിന്നും മടങ്ങിപോകണമെന്ന് ഫെഡറൽ ജഡ്ജിമാർ ഉത്തരവിട്ട ഒരു മില്യണിലധികം ആളുകളെയാണ് ഉടനെ തിരിച്ചയ്ക്കുകയെന്നും അഡ്മിനിസ്ട്രേഷൻ ഒഫിഷ്യൽസ് അറിയിച്ചു. മാത്രവുമല്ല അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് വ്യാപകമായ റെയ്ഡും നടത്തും.

ഐസിഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ്) 2012 ലാണ് ഏറ്റവും കൂടുതൽ അനധികൃത കുടിയേറ്റക്കാരെ ഡിപോർട്ട് ചെയ്തിട്ടുള്ളത്. 40,9824 പേർ.

റിപ്പോർട്ട്:പി.പി. ചെറിയാൻ