+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കനത്ത ചൂട്; കുവൈത്തിൽ ക്ലീനർമാരുടെ ജോലി സമയം പുനഃക്രമീകരിച്ചു

കുവൈത്ത് സിറ്റി: പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ച് മുൻസിപ്പാലിറ്റി ഡയറക
കനത്ത ചൂട്; കുവൈത്തിൽ  ക്ലീനർമാരുടെ ജോലി സമയം പുനഃക്രമീകരിച്ചു
കുവൈത്ത് സിറ്റി: പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ച് മുൻസിപ്പാലിറ്റി ഡയറക്ടർ അഹ്മദ് അൽ മാൻ ഫൗഹി ഉത്തരവ് ഇറക്കി..

പുതിയ നിർദ്ദേശമനുസരിച്ച് തെരുവുകളിൽ ജോലി ചെയ്യുന്ന ക്ലീനർമാർ പുലർച്ചെ മൂന്നു മുതൽ രാവിലെ 11 വരേയും വൈകുന്നേരം 4 മുതൽ രാത്രി 12 വരെയായും നിജപ്പെടുത്തി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കർശനമായ നടപടികൾ എടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ