ചിന്തകൾക്കനുസരിച്ച് പ്രവർത്തിക്കാവുന്ന വീൽ ചെയർ ജർമനിയിൽ വിജയകരമായി പരീക്ഷിച്ചു

10:17 PM Jun 18, 2019 | Deepika.com
ബോഹും: ഉപയോഗിക്കുന്ന ആളുടെ ചിന്ത മനസിലാക്കി പ്രവർത്തിക്കുന്ന വീൽ ചെയറിന്‍റെ പരീക്ഷണം വിജയം. ശരീരം തളർന്ന രോഗികൾക്ക് വളരെ ഫലപ്രദമാകുന്ന കണ്ടെത്തലായാണ് ഇതു വിശേഷിപ്പിക്കപ്പെടുന്നത്.

തളർവാതം ബാധിച്ചവർക്ക് ബോഹും യൂണിവേഴ്സിറ്റിയിൽ ഇപ്പോഴിതു പരീക്ഷിച്ചു നോക്കാനും അവസരം നൽകുന്നു. ഏകാഗ്രതയോടെ ചിന്തിക്കുന്ന നീക്കങ്ങൾ മനസിലാക്കി അതനുസരിച്ച് നീങ്ങാൻ വീൽ ചെയറിനു സാധിക്കും.

എന്നാൽ, ഇത് നിത്യജീവിതത്തിൽ ഉപയോഗിക്കാൻ ഇനിയും നിരവധി പരീക്ഷണ നിരീക്ഷണങ്ങൾ ആവശ്യമാണ്. ഉപയോക്താവിന്‍റെ തലയിൽ വയ്ക്കുന്ന ഇലക്ട്രോഡ് ക്യാപ്പ് ഉപയോഗിച്ചാണ് ചിന്തകൾ വേർതിരിച്ചറിയുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ