+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആസിഫിനു യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി മെഡിക്കൽ വിംഗിന്‍റെ സജീവ അംഗവും തിരൂർ മണ്ഡലം ആർട്സ് വിംഗ് കൺവീനറുമായ ആസിഫ് മച്ചിഞ്ചേരിക്ക് മെഡിക്കൽ വിംഗ് യാത്രയപ്പു നൽകി. മെഡിക്കൽ വിംഗ് ചെയർമാൻ ഷഹീദ് പട്ടില്
ആസിഫിനു യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി മെഡിക്കൽ വിംഗിന്‍റെ സജീവ അംഗവും തിരൂർ മണ്ഡലം ആർട്സ് വിംഗ് കൺവീനറുമായ ആസിഫ് മച്ചിഞ്ചേരിക്ക് മെഡിക്കൽ വിംഗ് യാത്രയപ്പു നൽകി.

മെഡിക്കൽ വിംഗ് ചെയർമാൻ ഷഹീദ് പട്ടില്ലത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി കുവൈത്ത് കെഎംസിസി. മുൻ കേന്ദ്ര പ്രസിഡന്‍റ് കെ.ടി.പി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെഎംസിസി സംസ്ഥാന ആക്ടിംഗ് പ്രസിഡന്‍റ് എൻ.കെ.ഖാലിദ് ഹാജി, ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്ര, ട്രഷറർ എം.ആർ.നാസർ, വൈസ് പ്രസിഡന്‍റ് ഹാരിസ് വള്ളിയോത്ത്, സെക്രട്ടറിമാരായ മുഷ്താഖ്, ടി.ടി.ഷംസു, കെഎംസിസി. മലപ്പുറം ജില്ല പ്രസിഡന്‍റ് അബ്ദുൽ ഹമീദ് മൂടാൽ, പാലക്കാട് ജില്ലാ പ്രസിഡന്‍റ് സലാം പട്ടാമ്പി, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഡോ.മുഹമ്മദലി, മലപ്പുറം ജില്ല ആക്ടിംഗ് ജനറൽ സെക്രട്ടറി റസീൻ പടിക്കൽ,പേരാമ്പ്ര മണ്ഡലം പ്രസിഡന്‍റ് പുനത്തിൽ കുഞ്ഞബ്ദുള്ള, മെഡിക്കൽ വിംഗ് നേതാക്കളായ മുഹമ്മദ് മനോളി, അറഫാത്ത്, നിഹാസ്, ഷറഫുദ്ദീൻ പൊന്നാനി, അഷ്റഫ് മണ്ണാർക്കാട്, മുഹമ്മദ് കമാൽ,ബഷീർ, ഫസലുറഹ്മാൻ സംസാരിച്ചു. ആസിഫിനുള്ള ഉപഹാരം ആക്ടിംഗ് പ്രസിഡന്‍റ് എൻ.കെ.ഖാലിദ് ഹാജി നൽകി.

കുവൈത്ത് കെഎംസിസിയുടെയും മെഡിക്കൽ വിംഗിന്‍റെയും പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അതിന്‍റെ ഭാഗമായി പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നതായും മറുപടി പ്രസംഗത്തിൽ ആസിഫ് പറഞ്ഞു. മെഡിക്കൽ വിംഗ് കൺവീനർ അനസ് തയ്യിൽ സ്വാഗതവും ഫൈസൽ പി. നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ