+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ ശിവഗിരി ആശ്രമ ശാഖയുടെ ശിലാന്യാസം ഓഗസ്റ്റ് 17 ന്

ഡാളസ്: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ഡാളസിൽ സ്ഥാപിക്കുന്ന ശിവഗിരി മഠം ആശ്രമ ശാഖയുടെ ശിലാന്യാസ കർമം ഓഗസ്റ്റ് 17 ന് (ശനി) നടക്കും. ചടങ്ങിനോടനുബന്ധിച്ച് അന്നേ ദിവസം രാവിലെ ആശ്രമ ഭൂ
ഡാളസിൽ  ശിവഗിരി ആശ്രമ ശാഖയുടെ  ശിലാന്യാസം ഓഗസ്റ്റ് 17 ന്
ഡാളസ്: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ഡാളസിൽ സ്ഥാപിക്കുന്ന ശിവഗിരി മഠം ആശ്രമ ശാഖയുടെ ശിലാന്യാസ കർമം ഓഗസ്റ്റ് 17 ന് (ശനി) നടക്കും. ചടങ്ങിനോടനുബന്ധിച്ച് അന്നേ ദിവസം രാവിലെ ആശ്രമ ഭൂമിയിൽ പ്രത്യേകം തയാർ ചെയ്ത വേദിയിൽ ശാന്തി ഹവനം , മഹാഗുരുപൂജ , ഗുരുദേവ കൃതികളുടെ പാരായണം എന്നിവ ഉണ്ടായിരിക്കും .

ഉച്ചകഴിഞ്ഞു 12.30 ന് നടക്കുന്ന ശിലാന്യാസ ചടങ്ങുകൾക്ക്, ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി, സ്കൂൾ ഓഫ് വേദാന്ത മുഖ്യാചാര്യൻ ശ്രീമദ് മുക്താനന്ദ യതി സ്വാമിജി എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.

ഓഗസ്റ്റ് 18 ന് (ഞായർ) രാവിലെ 9 ന് നടത്തപ്പെടുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ പ്രഥമ ജനറൽ ബോഡി യോഗം , ആശ്രമം ട്രസ്റ്റ് ബോർഡിനെയും ഭരണ നിർവാഹക സമിതിയേയും തെരെഞ്ഞെടുക്കും.

ശിവഗിരി മഠത്തിന്‍റെ ഭാരതത്തിനു പുറത്തുള്ള ആദ്യത്തെ ആശ്രമ ശാഖയുടെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയും ശിലാസ്ഥാപന കർമവും വർണാഭമാക്കുവാൻ ഡാളസ് കേന്ദ്രമായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

റിപ്പോർട്ട്:പി.പി. ചെറിയാൻ