+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി മലാസ് ഏരിയ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു

റിയാദ്: കേളി കലാസാംസ്കാരികവേദി മലാസ് ഏരിയ കമ്മിറ്റി "ജനാധിപത്യ ഇന്ത്യയുടെ ഭാവി' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. നാലാം ഏരിയ സമ്മേളനത്തോടനുബന്ധിച്ചു അൽ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറ
കേളി മലാസ് ഏരിയ കമ്മിറ്റി  സെമിനാർ സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരികവേദി മലാസ് ഏരിയ കമ്മിറ്റി "ജനാധിപത്യ ഇന്ത്യയുടെ ഭാവി' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. നാലാം ഏരിയ സമ്മേളനത്തോടനുബന്ധിച്ചു അൽ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ എഴുത്തുകാരൻ എം. ഫൈസൽ ഉദ്ഘാടനം ചെയ്തു. കേളി കേന്ദ്ര സാംസ്കാരികവിഭാഗം അംഗം നൗഫൽ പുവ്വക്കുറുശി മോഡറേറ്റർ ആയ പരിപാടിയിൽ കേന്ദ്ര സാംസ്‌കാരിക വിഭാഗം അംഗം സജിത്ത് പ്രബന്ധം അവതരിപ്പിച്ചു.

രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികളെ ജനാധിപത്യ രീതിയിൽ ചെറുക്കേണ്ടതിന്‍റെ ആവശ്യകത സെമിനാർ ചർച്ച ചെയ്തു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍റെ ന്യുനതകളും ഇലക്ഷൻ കമ്മീഷന്‍റെ സ്വാര്‍ഥതപരമായ നിലപാടുകളും ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ഇവ ഇന്ത്യൻ ജനാധിപത്യ വ്യവസ്‌ഥിതിയെ പാടെ നിരാകരിക്കുന്നു എന്നും സെമിനാറില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

കേളി മലാസ് ഏരിയ സെക്രട്ടറി ജയപ്രകാശ് സ്വാഗതവും ഏരിയ പ്രസിഡന്‍റ് സുനിൽ നന്ദിയും പറഞ്ഞു. സെമിനാറിൽ കേളി കേന്ദ്ര സാംസ്‌കാരിക വിഭാഗം കൺവീനർ ടി. ആര്‍. സുബ്രമണ്യൻ, കുടുംബവേദി ട്രഷറര്‍ ലീന സുരേഷ്, കേളി മലാസ് ഏരിയ രക്ഷാധികാരി കൺവീനർ ഉമ്മർ വി. പി., മലാസ് ഏരിയ ട്രഷറര്‍ ജവാദ് എന്നിവര്‍ അഭിവാദ്യങ്ങള്‍ നേര്‍ന്നു. കേളി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്‍റ് സെബിൻ ഇക്ബാൽ, കേന്ദ്ര കമ്മിറ്റി അംഗം സുരേന്ദ്രൻ കൂട്ടായി എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.