+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി ബത്ഹ ഏരിയ കമ്മിറ്റി സെമിനാര്‍ സംഘടിപ്പിച്ചു

റിയാദ്: 'മതനിരപേക്ഷ ഇന്ത്യയുടെ ഭാവി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ബത്ഹ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ദസ്തകീര്‍ ഉദ്ഘാടനം ചെയ്തു. കേളി കേന്ദ്രകമ്മിറ്റി അംഗവും ഏരിയ പ്രസിഡന്റുമായ സുരേന്ദ്രന്
കേളി ബത്ഹ ഏരിയ കമ്മിറ്റി സെമിനാര്‍ സംഘടിപ്പിച്ചു
റിയാദ്: 'മതനിരപേക്ഷ ഇന്ത്യയുടെ ഭാവി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ബത്ഹ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ദസ്തകീര്‍ ഉദ്ഘാടനം ചെയ്തു. കേളി കേന്ദ്രകമ്മിറ്റി അംഗവും ഏരിയ പ്രസിഡന്റുമായ സുരേന്ദ്രന്‍ കൂട്ടായി സാഗതം പറഞ്ഞ സെമിനാറില്‍ കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി അംഗം ശശികുമാര്‍ മോഡറേറ്ററായി ഏരിയ സെക്രട്ടറി പ്രഭാകരന്‍ കണ്ടോന്താര്‍ പ്രബന്ധം അവതരിപ്പിച്ചു.

സെന്‍ ആന്റ്ണി, ഇസ്മയില്‍ തടായില്‍, അഡ്വ: അജിത് ഖാന്‍, വിനോദ് മലയില്‍, രാമകൃഷ്ണന്‍, രജീഷ് പിണറായി, ബിജു തായമ്പത്ത്, അഖില്‍ ചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ അനില്‍ അറക്കല്‍, കേളി കേന്ദ്ര വൈസ് പ്രസിഡന്റ് സുധാകരന്‍ കല്യാശേരി, കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി ജോ: കണ്‍വീനര്‍ സതീഷ് മേലേത്ത്, കേന്ദ്ര കമ്മിറ്റി അംഗം ജോഷി പെരിഞ്ഞനം, കേന്ദ്ര സൈബര്‍വിംഗ് ചെയര്‍മാന്‍ സിജിന്‍ കൂവള്ളൂര്‍, ജയചന്ദ്രന്‍ നേരുവമ്പ്രം എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു.