+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. അലക്സ് ടി. തോമസ് ജൂൺ 18നു ഐ പിഎല്ലില്‍

പെൻസിൽവാനിയ : നോർത്ത് അമേരിക്ക മാർത്തോമ്മ ഭദ്രാസനം ഇടവക മിഷൻ ട്രഷററും മാർത്തോമാ ചർച്ച് ഫിസിഷ്യൻസ് ആൻഡ് ഡെന്‍റിസ്റ്റ് അസോസിയേഷൻ പ്രസിഡന്‍റ്, ബൈബിൾ പണ്ഡിതൻ, പെൻസിൽവാനിയയിൽ മുപ്പതു വർഷമായി സൈക്യാട്ര
ഡോ. അലക്സ് ടി. തോമസ്  ജൂൺ 18നു  ഐ പിഎല്ലില്‍
പെൻസിൽവാനിയ : നോർത്ത് അമേരിക്ക മാർത്തോമ്മ ഭദ്രാസനം ഇടവക മിഷൻ ട്രഷററും മാർത്തോമാ ചർച്ച് ഫിസിഷ്യൻസ് ആൻഡ് ഡെന്‍റിസ്റ്റ് അസോസിയേഷൻ പ്രസിഡന്‍റ്, ബൈബിൾ പണ്ഡിതൻ, പെൻസിൽവാനിയയിൽ മുപ്പതു വർഷമായി സൈക്യാട്രിസ്റ്റായി പ്രാക്റ്റീസ് ചെയ്യുന്ന ഡോ. അലക്സ് ടി. തോമസ് ജൂൺ 18 ന് (ചൊവ്വ) ഇന്‍റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.

വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കായി ഒത്തുചേരുന്ന ഒരു പൊതുവേദിയാണ് ഇന്‍റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍.ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 നാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ ലയ്ന്‍ സജീവമാകുന്നത്. വിവിധ സഭ മേലധ്യക്ഷന്മാരും പ്രഗല്‍ഭരും പ്രശസ്തരും ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.

ഡോ. അലക്സ് ടി തോമസിന്‍റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 1712 770 4821 എന്ന പുതിയ ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങൾക്ക്: സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍), tamathew@hotmail.com,713 436 2207.

റിപ്പോർട്ട്: പി.പി. ചെറിയാൻ