കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കേരള സർക്കാരിനു കീഴിലുള്ള മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ സഹകരണത്തോടെ നടത്തിവരുന്ന സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ 2019-20വർഷത്തെ അബാസിയ മേഖല ക്ലാസുകൾക്ക് തുടക്കമായി.
അബാസിയ കല ഓഡിറ്റോറിയത്തിൽ ’പൂക്കാലം’ എന്ന പേരിൽ നടന്ന പ്രവേശനോത്സവത്തോടെയാണ് ക്ലാസുകൾക്ക് തുടക്കമായത്. ലോക കേരള സഭാംഗവും കല കുവൈറ്റ് ജനകീയ മാതൃഭാഷ കേന്ദ്ര സമിതിയംഗവുമായ സാം പൈനുംമൂട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് മാതൃഭാഷ സമിതി ജനറൽ കണ്‍വീനർ അനീഷ് കല്ലുങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി സൈജു ടികെ, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ജെ സജി, സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ജോസഫ് പണിക്കർ, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗം സജിത സ്കറിയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കല കുവൈറ്റ് ജനറൽ സെക്രട്ടറി സൈജു ടികെ അധ്യാപകർക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. ഇരുനൂറോളം കുട്ടികളും രക്ഷകർത്താക്കളും കല കുവൈറ്റ് പ്രവർത്തകരും മാതൃഭാഷ സ്നേഹികളും പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. മാതൃഭാഷ പദ്ധതിയുടെ ഭാഗമായുള്ള അവധിക്കാല ക്ലാസുകൾ ആഴ്ചയിൽ നാലു ദിവസം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലും രണ്ടു ദിവസം കല സെന്ററിലും (ഞായർ മുതൽ ബുധൻ വരെ) എന്ന രീതിയിൽ നടക്കുമെന്ന് മാതൃഭാഷ സമിതി മേഖല കണ്‍വീനർ അറിയിച്ചു. കല കുവൈറ്റ് മേഖലാ സെക്രട്ടറി ശൈമേഷ് സ്വാഗതം ആശംസിച്ച ചടങ്ങിന് അബാസിയ മേഖല മാതൃഭാഷ സമിതി കണ്‍വീനർ കിരണ്‍ കാവുങ്കൽ നന്ദി രേഖപ്പെടുത്തി
റിപ്പോർട്ട്: സലിം കോട്ടയിൽ