+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷി​ക്കാ​ഗോ മാ​ർ​ത്തോ​മാ​ശ്ശീ​ഹാ ക​ത്തീ​ഡ്ര​ലി​ൽ ദു​ക്റാ​ന തി​രു​നാ​ൾ

ഷി​ക്കാ​ഗോ: മാ​ർ​ത്തോ​മാ​ശ്ശീ​ഹാ ക​ത്തീ​ഡ്ര​ലി​ൽ ആ​ണ്ടു​തോ​റും ന​ട​ത്തി​വ​രു​ന്ന ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി. ​തോ​മാ​ശ്ശീ​ഹാ​യു​ടെ തി​രു​നാ​ൾ ജൂ​ണ്‍ 28 മു​ത​ൽ ജൂ​ലൈ 14 വ​രെ ഭ​ക്ത്യാ​ഢം​ബ​ര​മാ​യി ആ​ഘ
ഷി​ക്കാ​ഗോ മാ​ർ​ത്തോ​മാ​ശ്ശീ​ഹാ ക​ത്തീ​ഡ്ര​ലി​ൽ ദു​ക്റാ​ന തി​രു​നാ​ൾ
ഷി​ക്കാ​ഗോ: മാ​ർ​ത്തോ​മാ​ശ്ശീ​ഹാ ക​ത്തീ​ഡ്ര​ലി​ൽ ആ​ണ്ടു​തോ​റും ന​ട​ത്തി​വ​രു​ന്ന ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി. ​തോ​മാ​ശ്ശീ​ഹാ​യു​ടെ തി​രു​നാ​ൾ ജൂ​ണ്‍ 28 മു​ത​ൽ ജൂ​ലൈ 14 വ​രെ ഭ​ക്ത്യാ​ഢം​ബ​ര​മാ​യി ആ​ഘോ​ഷി​ക്കു​ന്നു. ജൂ​ണ്‍ 28 മു​ത​ൽ ജൂ​ലൈ 7 വ​രെ തോ​മാ​ശ്ശീ​ഹാ​യോ​ടു​ള്ള പ്ര​ത്യേ​ക നൊ​വേ​ന​യും, ഓ​രോ ദി​വ​സ​വും ഇ​ട​വ​ക​യി​ലെ വി​വി​ധ​ങ്ങ​ളാ​യ വി​ശ്വാ​സി സ​മൂ​ഹ​ത്തെ അ​നു​സ്മ​രി​ച്ച് സ​മ​ർ​പ്പി​ച്ചു​ള്ള ദി​വ്യ​ബ​ലി​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഇ​ൻ​ഫ​ന്‍റ് ജീ​സ​സ്, കു​ട്ടി​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ, രോ​ഗി​ക​ൾ, ഗ്രാ​ന്‍റ് പേ​ര​ന്‍റ്സ് തു​ട​ങ്ങി​യ​വ​രേ​യും ഓ​രോ​ദി​വ​സ​വും അ​നു​സ്മ​രി​ക്കു​ന്ന​താ​ണ്.

ജൂ​ണ്‍ 30നു ​രാ​വി​ലെ 10.30നു​ള്ള ദി​വ്യ​ബ​ലി​ക്കു​ശേ​ഷം തി​രു​നാ​ൾ കൊ​ടി​യേ​റ്റം ന​ട​ത്തും. അ​ന്നേ​ദി​വ​സം ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ൾ സേ​വ​ന​ദി​ന​മാ​യി ആ​ഘോ​ഷി​ച്ചു​കൊ​ണ്ട് ’സീ​റോ ഇം​പാ​ക്ട് റൈ​സ് എ​ഗ​നി​സ്റ്റ് ഹ​ങ്ക​ർ ഫീ​ഡ് ദി ​ഹ​ങ്ക​ർ’ എ​ന്ന ഏ​ജ​ൻ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ പാ​യ്ക്ക് ചെ​യ്യു​ന്ന​താ​ണ്.

ജൂ​ലൈ ഒ​ന്നി​ന് രൂ​പ​ത​യു​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ ഓ​ർ​മ്മ​യും, രൂ​പാ​താ​ധ്യ​ക്ഷ​നാ​യ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് പി​താ​വി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക അ​നു​സ്മ​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ജൂ​ലൈ മൂ​ന്നി​നു ദ​ക്റാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ മ​ല​യാ​ള​ത്തി​ലും ജൂ​ലൈ ആ​റി​നു ഇം​ഗ്ലീ​ഷി​ലും റാ​സ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ജൂ​ലൈ അ​ഞ്ചി​ന് മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് ദി​വ്യ​ബ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കും. ബാ​ലേ​ശ്വ​ർ രൂ​പ​ത​യു​ടെ മു​ൻ മെ​ത്രാ​ൻ തോ​മ​സ് തി​രു​താ​ലി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണ്. അ​ന്നേ​ദി​വ​സം ഇ​ട​വ​ക​യി​ലെ ക​ൾ​ച്ച​റ​ൽ അ​ക്കാ​ഡ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും, ആ​റാം തീ​യ​തി ഇ​ട​വ​ക​ക്കാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റു​ന്ന​താ​ണ്.

ജൂ​ലൈ ഏ​ഴി​ന് പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സം അ​ഞ്ചു​മ​ണി​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് ദി​വ്യ​ബ​ലി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും. വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. ദി​വ്യ​ബ​ലി​ക്കു​ശേ​ഷം പ്ര​ദ​ക്ഷി​ണ​വും ല​ദീ​ഞ്ഞും ഉ​ണ്ടാ​യി​രി​ക്കും. സ്നേ​ഹ​വി​രു​ന്നി​നു​ശേ​ഷം ക​രി​മ​രു​ന്ന് (വെ​ടി​ക്കെ​ട്ട്) ക​ലാ​പ്ര​ക​ട​ന​വും ഉ​ണ്ടാ​യി​രി​ക്കും. ജൂ​ലൈ എ​ട്ടി​നു വൈ​കു​ന്നേ​രം മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക അ​നു​സ്മ​ര​ണ കു​ർ​ബാ​ന​യു​ണ്ടാ​യി​രി​ക്കും. ജൂ​ലൈ 14നു 9.30​നു​ള്ള കു​ർ​ബാ​ന​യ്ക്കു​ശേ​ഷം കൊ​ടി​യി​റ​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് ക​ടു​ക​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ളി​നു ഒ​രു​ക്ക​മാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം