ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വി. അന്തോണിസിന്റെ തിരുനാൾ ജൂണ്‍ 23 ഞായറാഴ്ച നടത്തപ്പെടും. രാവിലെ 10.30നു ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തിൽ ആരംഭിക്കും. ചടങ്ങുകൾക്ക് റവ. പയസ് മലേകണ്ടത്തിൽ കാർമികത്വം വഹിക്കും. രൂപം വെഞ്ചരിക്കൽ, പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാൾ കുർബാന, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും. പ്രസുദേന്തിമാരാകാൻ താൽപര്യമുള്ളവർ കൈക്കാരൻമാരുമായി ബന്ധപ്പെടുക.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്