ജുബൈൽ: ജുബൈലിലെ പ്രമുഖ ഫുട്ബോൾ ക്ലബായ ജുബൈൽ എഫ്സിയുടെ എട്ടാം വാർഷികത്തോടനുബന്ധിച്ചു കിഴക്കൻ പ്രവിശ്യയിലെ കലാകായിക പ്രേമികൾക്കായി സംഘടിപ്പിച്ച ഈദ് ഫെസ്റ്റ് 2019 ജനബാഹുല്യം കൊണ്ടും പരിപാടികളിലെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി.
കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും മികച്ച ഗായകർ അണിനിരന്ന അറേബ്യൻ ഈഗ്ൾസ് ട്രൂപ്പിന്റെ ഇശൽ നിലാവ് എന്ന പേരിലുള്ള മെഗാ മ്യൂസിക്കൽ ഇവന്റും കുട്ടികളുടെയും മുതിർന്നവരുടെയും ഒപ്പന, ഡാൻസ് പരിപാടികളും മികച്ച നിലവാരം പുലർത്തി. അനസ് വയനാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് മുജീബ് കളത്തിൽ ഉദ്ഘടനം ചെയ്തു. ജുബൈൽ കഐംസിസി പ്രതിനിധികളായ യൂ.എ റഹീം, ബഷീർ ബാബു കൂളിമാട് എന്നിവരും, ഒഐസിസി പ്രതിനിധി നൂഹ് പാപ്പിനിശ്ശേരി, സഫയർ മുഹമ്മദ്, ടെക്നിമേറ്റ് പ്രതിനിധി മുഷിർ, ക്യാപ്റ്റൻ ബെജസ്റ്റണ് എന്നിവർ ആശംസ പ്രസംഗം നടത്തി. തുടർന്ന് ജുബൈൽ എഫ്സി അംഗമായ മുനീബ് മോയിക്കലിന് യാത്രയയപ്പും നൽകി.
ഈദ് ഫെസ്റ്റിന്റെ ഭാഗമായി വ്യത്യസ്ത കായിക മത്സരങ്ങളും സംഘടിപ്പിച്ചു. മികച്ച ടീമുകൾ മാറ്റുരച്ച വടംവലി മത്സരത്തിൽ ആഹാ സെവൻസ് കല്ലൂർ വിന്നേഴ്സും, ഫംക്കോ എഫ്സി ജുബൈൽ റണ്ണേഴ്സുമായി. കൂടാതെ പെനാൽറ്റി ഷൂട്ട്ഒൗട്ട് മത്സരത്തിൽ സുഹൈൽ & നവാസ് ടീം ജേതാക്കളായി. ഷൂട്ടിംഗ് ആക്കുറസി കിക്ക് മത്സരത്തിൽ ബെജസ്റ്റണ് ഒന്നാം സ്ഥാനം നേടി. കേരളത്തിൽ ഇന്ന് പ്രചരണത്തിനുള്ള ഫുൾ ജാർ സോഡ അടക്കം വ്യത്യസ്ത വിഭവങ്ങളുമായി ആകർഷകമായ ഫുഡ് കോർട്ടും ഒരുക്കിയിരുന്നു. ജുബൈൽ എഫ്സി ഭാരവാഹികളായ ഇല്യാസ് മുള്ള്യാകുറിശി, ഷാഫി ടി.പി, വിപിൻ നിലന്പൂർ, മുനീബ്, മുസ്തഫ, സുഹൈൽ, ജംഷീർ, ഫെബിൽ, അർഷാദ്, ജലീൽ, അൻസാർ, ശാമിൽ, നവാസ്, ഷിജാസ്, യാസർ, നിതിൻ, അൽസാഫി, ഷരത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്തവർക്ക് ജുബൈൽ എഫ്.സി പ്രത്യേകം നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: ഷമീൽ ആനിക്കാട്ടിൽ