കുവൈത്ത്: ബിഡികെ കുവൈത്ത് ചാപ്റ്റർ കുവൈത്തിലെ പ്രമുഖ കോണ്ട്രാക്ടിംഗ് കന്പനിയായ ഗ്ലോബൽ ഇന്റർനാഷണലിന്റെ പങ്കാളിത്തത്തോടെ ഗ്ലോബലിന്റെ അഹമ്മദിയിലുള്ള കോർപ്പറേറ്റ് ഓഫീസിൽ ജൂണ്‍ 10 തിങ്കളാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ രക്തദാന ക്യാന്പ് സംഘടിപ്പിക്കപ്പെട്ടു.
ഗ്ലോബൽ കന്പനിയുടെ 26-ാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ബിഡികെ കുവൈത്ത് ചാപ്റ്റർ സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാനക്യാന്പ് ക്രമീകരിച്ചത്. ബ്ലഡ് ബാങ്കിന്റെ ഡോക്ടർമാരും, പാരാമെഡിക്കൽ ജീവനക്കാരും, ബിഡികെ വോളണ്ടിയർമാരും ഉൾപ്പെടെ മുപ്പതോളം പേർ ക്യാന്പിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി പ്രവർത്തിച്ചു. ക്യാന്പിന് രാജൻ തോട്ടത്തിൽ, ജോസ് എരിഞ്ഞേരി, ബാബു എരിഞ്ഞേരി, രാജേഷ് ആർ.ജെ., പ്രവീണ്‍കുമാർ, ബിനു, ബിവിൻ തോമസ്, രഞ്ജിത് എന്നിവർ നേതൃത്വം നൽകി.
ഗ്ലോബൽ ഇന്റർനാഷണൽ കന്പനിയുടെ വിവിധങ്ങളായ സാമൂഹ്യ ജീവകാരുണ്യപരിപാടികളുടെ തുടർച്ചയായി സംഘടിപ്പിച്ച രക്തദാന ക്യാന്പിൽ അൻപതിനടുത്ത് ജീവനക്കാർ രക്തദാനമെന്ന മഹത്തായ ജീവൻരക്ഷാ കർമ്മത്തിൽ പങ്കാളികളായി. കന്പനിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചു കഴിഞ്ഞവർഷം കേരളത്തിലെ വിവിധ ജില്ലകളിലായി അർഹതപ്പെട്ട മുപ്പത് പേർക്ക് വീട് നിർമ്മിച്ചു നൽകുകയുണ്ടായി.
റിപ്പോർട്ട്: സലിം കോട്ടയിൽ