ഫുജൈറ : യുഎഇയുടെ കിഴക്കൻ തീര മേഖലയിലെ പ്രമുഖ പൊതു വിജ്ഞാന മത്സരമായ ഏഴാമത് ഐജി മാസ്റ്റർ മൈൻഡ് ക്വിസ് ഗ്രാൻഡ് ഫിനാലെ ഫുജൈറ ഒൗർ ഓണ്‍ ഇംഗ്ലീഷ് സ്കൂൾ ജികെ ഡിപാർട്ട്മെന്റ് ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. മത്സരത്തിന് വിഷ്വൽ, റാപിഡ് ഫയർ, ലോഗോസ്, മൾട്ടിപ്പിൾ ചോയ്സ്, യുഎഇ കറന്റ് അഫ്ഫയേഴ്സ് തുടങ്ങിയ ആറു റൗണ്ടുകളുണ്ടായിരുന്നു. സഹിഷ്ണുത വർഷാചരണത്തിന്റെ ഭാഗമായി ഐക്യ എമിറാത്തിനെപറ്റിയുള്ള സ്പെഷൽ റൗണ്ട് ഈ വർഷത്തെ മത്സരത്തിന്റെ പ്രത്യേകതയായിരുന്നു.
ഡഗ്ലസ് ജോസഫ്, സെലിൻ ബേബി, രാജലക്ഷ്മി, നിമിഷ പ്രസാദ് എന്നിവർ ക്വിസ് മാസ്റ്റർമാരായിരുന്നു. അന്‍പതു ഫൈനലിസ്റ്കൾ മാറ്റുരച്ച ഗ്രാൻഡ് ഫിനാലെയിൽ ഇന്താസ്, അലീസ, സരിൻ, ഫൈസാൻ, ജന്ന, ഗസ്വാൻ, ഐഷ, രോഹൻ എന്നിവർ വിവിധ വിഭാഗങ്ങളിൽ വിജയിച്ചു. വിജയികൾക്ക് ഹെഡ് മാസ്റ്റർ ഹാറൂണ്‍ അഹമ്മദ്, സൂപ്പർവൈസർമാരായ വിപിൻ, തമോഗന എന്നിവർ സമ്മാനം നൽകി.
റിപ്പോർട്ട്: ഡഗ്ലസ് ജോസഫ്