മനാമ: ബഹറിനിലെ സമസ്ത മദ്റസകൾ റംസാൻ അവധി കഴിഞ്ഞ് ജൂണ്‍ 15ന് ശനിയാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് സമസ്ത ബഹറിൻ റേഞ്ച് ഭാരവാഹികൾ അറിയിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൽ അഫിലിയേറ്റ് ചെയ്ത ബഹ്റൈനിലെ മനാമ, റഫ, ഗുദൈബിയ, മുഹർറഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്, ബുദയ്യ, ഉമ്മുൽ ഹസം തുടങ്ങി 10 ഏരിയകളിലായി പ്രവർത്തിക്കുന്ന സമസ്ത മദ്റസകളിലാണ് ശനിയാഴ്ച മുതൽ പുതിയ അധ്യായന വർഷം ആരംഭിക്കുന്നത്.
മദ്റസകളിലെ പുതിയ അധ്യായന വർഷത്തോടനുബന്ധിച്ചു പുതുതായി അഡ്മിഷൻ തേടുന്ന വിദ്യാർഥികൾക്കായി മിഹ്റജാനുൽ ബിദായ എന്ന പേരിൽ പ്രവേശനോത്സവവും അന്നേദിവസം വിവിധ മദ്റസകളിലായി സംഘടിപ്പിക്കും.
മനാമയിലെ ഇർശാദുൽ മുസ്ലിമീൻ കേന്ദ്ര മദ്റസയിലെ മിഹ്റജാനുൽ ബിദായ പ്രവേശനോത്സവം ശനിയാഴ്ച വൈകിട്ട് അഞ്ചിന് സമസ്ത ബഹറിൻൻ പ്രസിഡൻറ് സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പുതിയ കുട്ടികൾക്കുള്ള അഡ്മിഷനും അന്നേ ദിവസം മുതൽ ആരംഭിക്കും.
’നേരറിവ് നല്ല നാളേക്ക്’ എന്നതാണ് ഈ വർഷത്തെ പ്രവേശനോത്സവത്തിന്റെ പ്രമേയം.
കേരളത്തിലെ സമസ്ത മദ്റസകളും ശനിയാഴ്ചയാണ് പ്രവേശനോത്സവങ്ങൾ നടക്കുന്നത്.
കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലുമായി 9912 മദ്റസകളിലെ 12ലക്ഷം കുട്ടികളാണ് ജൂണ്‍ 15ന് മദ്റസകളിലെത്തുന്നത്. പുതിയ അധ്യയന വർഷം ഒട്ടേറെ പുതുമകളുമായാണ് മദ്റസകൾ പ്രവർത്തിക്കുക. ഖുർആൻ പാരായണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മദ്റസകളിൽ നടപ്പാക്കുന്ന ’തഹ്സീനുൽ ഖിറാഅ’ പദ്ധതിയും, പെണ്‍കുട്ടികൾക്കുള്ള ’ഫാളില’ കോഴ്സും ഈ അദ്ധ്യയന വർഷം സമസ്ത നടപ്പാക്കുന്ന പുതിയ സംവിധാനമാണ്.
പുതിയ അഡ്മിഷൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ അതാതു മദ്റസാ കേന്ദ്രങ്ങളിൽ നേരിട്ടെത്തണമെന്ന് സമസ്ത ബഹറിൻ ഓഫീസിൽ നിന്നും അറിയിച്ചു.