ലണ്ടൻ: ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്േറതായിരുന്ന പഴയ വീട് മാൾട്ടയിൽ വിൽപ്പനയ്ക്ക്. വില്ല ഗാർഡാമാംഗിയ എന്ന വീടിന് ആറു മില്യൻ യൂറോയാണ് വിലയിട്ടിരിക്കുന്നത്.
മാൾട്ട തലസ്ഥാനമായ വാലറ്റയുടെ പ്രാന്ത പ്രദേശത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. യുകെയ്ക്ക് പുറത്ത് രാജ്ഞിക്കുണ്ടായിരുന്ന ഒരേയൊരു വീടാണിത്. ഫിലിപ്പ് രാജകുമാരനുമായുള്ള വിവാഹത്തിനു ശേഷം 1949നും 1951നും ഇടയിൽ ഇടയ്ക്കിടെ അവർ ഇവിടെ താമസിച്ചിരുന്നു. മാൾട്ടയിൽ നേവൽ ഉദ്യോഗസ്ഥനായിരുന്നു ഫിലിപ്പ് സേവന കാലാവധി അവസാനിച്ച ശേഷം ഇരുവരും പഴയ വീട്ടിലേക്ക് പോകാറില്ലായിരുന്നു. ഇതോടെ വീട് നാശോന്മുഖമാകുകയും ചെയ്തു.
നിലവിൽ ഒരു ലക്ഷ്വറി റിയൽ എസ്റ്റേറ്റ് ഏജൻസിയുടെ അധീനതയിലാണ് ഈ വീട്. ചരിത്രപരമായ മൂല്യമുള്ള കെട്ടിടം എന്ന നിലയിലാണ് ഇവർ വിൽപ്പനയ്ക്കു പരസ്യം ചെയ്യുന്നത്. 1679 സക്വയർ ഫീറ്റ് മാത്രമാണ് ഇതിന്റെ വിസ്താരം. 1900ലാണ് വീട് നിർമിച്ചത്.
റിപ്പോർട്ട്: റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
എലിസബത്ത് രാജ്ഞിയുടെ മാൾട്ടയിലെ പഴയ വീട് വിൽപ്പനയ്ക്ക്
11:08 PM Jun 12, 2019 | Deepika.com