ദമാം: അബുദാബി കേരള സോഷ്യൽ സെന്റർ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന സമ്മർ ക്യാന്പിലേക്ക് (വേനൽത്തുന്പികൾ 2019 ) രജിസ്ട്രേഷൻ ആരംഭിച്ചതായി സെന്റർ പ്രസിഡന്റ് എ.കെ.ബീരാൻ കുട്ടി, ജനറൽ സെക്രട്ടറി ബിജിത്ത് കുമാർ എന്നിവർ അറിയിച്ചു.
സമ്മർ ക്യാന്പിന്റെ രജിസ്ട്രേഷൻ ഫോറം സെന്ററിൽ ലഭ്യമാണ്. ജൂലൈ 12 മുതൽ ഓഗസ്റ്റ് 9 വരെയാണ് ക്യാന്പ് നടത്തപ്പെടുന്നത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ വൈകീട്ട് 5 മുതൽ രാത്രി 9 വരെയാണ് ക്യാന്പ്. അവധിക്കാലത്ത് നാട്ടിൽ പോകാൻ കഴിയാത്ത കുട്ടികൾക്ക് ഏറെ അനുഗ്രഹവും ആഹ്ലാദവും പകരുന്നതാണ് സമ്മർ ക്യാന്പ്. വിജ്ഞാനവും കളിയും ഭാഷാ പരിചയവും ഗണിതവും പ്രസംഗം, തിയേറ്റർ പരിപാലനവും കുട്ടികൾക്ക് ലഭിക്കും എന്നതാണ് ക്യാന്പിന്റെ പ്രത്യേകത.
കൂടുതൽ വിവരങ്ങൾക്ക് 026314455
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള