+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള യുണൈറ്റഡ് ഡിസ്ട്രിക് അസോസിയേഷന്‍ പുനസംഘടിപ്പിച്ചു

കുവൈത്ത്: കുവൈത്തിലുള്ള മുഴുവന്‍ ജില്ലാ സംഘടനകളളെയും ഉള്‍ക്കൊള്ളിച്ച കൊണ്ടുള്ള കേരള യുണൈറ്റഡ് ഡിസ്ട്രിക് അസോസിയേഷന്‍ (കുട ) പുനസംഘടിപ്പിച്ചു. സത്താര്‍ കുന്നിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഫ്‌
കേരള യുണൈറ്റഡ് ഡിസ്ട്രിക് അസോസിയേഷന്‍ പുനസംഘടിപ്പിച്ചു
കുവൈത്ത്: കുവൈത്തിലുള്ള മുഴുവന്‍ ജില്ലാ സംഘടനകളളെയും ഉള്‍ക്കൊള്ളിച്ച കൊണ്ടുള്ള കേരള യുണൈറ്റഡ് ഡിസ്ട്രിക് അസോസിയേഷന്‍ (കുട ) പുനസംഘടിപ്പിച്ചു. സത്താര്‍ കുന്നിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഫ്‌സല്‍ ഖാന്‍ (മലബാര്‍ ഗോള്‍ഡ് ) യോഗം ഉദ്ഘാടനം ചെയ്തു. പതിനെട്ട് അസോസിയേഷന്‍ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

തനത് ജില്ലകളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുമ്പോഴും യോജിക്കാവുന്ന മേഖലകളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനും കേരളത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുവാനും യോഗം തീരുമാനിച്ചു .

പുതിയ വര്‍ഷത്തെ ജനറല്‍ കണ്‍വീനറായി സത്താര്‍ കുന്നില്‍ (KEA) കണ്‍വീനര്‍ മാരായി ഓമനക്കുട്ടന്‍ (FOKE) ഷൈജിത്ത് (KDA) ബിജു കടവി (TRASS K) രാജീവ് നടുവില മുറി (AJPAK), സലിം രാജ് (K JPS) എന്നിവരെ യോഗം തെരഞ്ഞെടുത്തു. ബിജു കടവി സ്വാഗതവും ഷൈജിത്ത് നന്ദിയും പറഞ്ഞു. സലിം രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ ഹിം എറണാകുളം, ചെസില്‍ രാമപുരം, ബെന്നി പത്തനംതിട്ട രാമകൃഷ്ണന്‍ (KEA) വാസുദേവന്‍ (MAK ) സത്യന്‍ വരുണ്ട (KDNA), അബ്ദുല്‍ നജീബ് (KDA) ഉമ്മന്‍ ജോര്‍ജ് (PDA)'വിനോജ് കുമാര്‍ (FOKE) സണ്ണി പത്തിച്ചിറ(AJPAK ), സാം നന്തിയാട്ട് (KDAK ) ജിയോ മത്തായി ( EDA) ബിനു സുകുമാരന്‍ (TEXAS) , മണിക്കുട്ടന്‍ (TRASS K ) സുനില്‍ കുമാര്‍ (1AK ) ഷെറിന്‍ മാത്യൂ (KEAകണ്ണൂര്‍) മുബാറക് കാംബ്രാത്ത് (KWA ) 'അലക്‌സ് മാത്യൂ (KJPS) വിധുകുമാര്‍ (ഠഞഅഗ ), P. N കുമാര്‍ (PALPAK ), അനൂപ് സോമന്‍ ( KODPAK ) എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍