അറ്റ്ലാന്റ: അറ്റ്ലാന്റയിലെ ഹോളിഫാമിലി ക്നാനായ കത്തോലിക്കാ പള്ളിയുടെ ദശാബ്ദി ആഘോഷത്തിന്റെ ഭാഗമായി എക്യുമെനിക്കൽ തലത്തിൽ നടത്തപ്പെടുന്ന ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ പ്രധാന സ്പോണ്‍സറായി ഫിലിപ്പ് ചാക്കച്ചേരിൽ മുന്നോട്ടുവന്നു. ടൂർണമെന്റ് ട്രോഫി കോട്ടയം ക്നാനായ രൂപതയുടെ വിശുദ്ധൻ എന്നു വിളിക്കപ്പെടാൻ യോഗ്യതയുള്ള ജേക്കബ് ചാക്കച്ചേരിൽ അച്ചന്റെ ഓർമ്മയ്ക്കായി അർപ്പിക്കപ്പെട്ടിരിക്കുന്നു.
ചാക്കച്ചേരിൽ അച്ചന്റെ നേർമ്മയായ മനസാക്ഷിയും, കളങ്കരഹിതമായ ജീവിതവും അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടാൻ സർവഥാ യോഗ്യനാണ്. 1989 ഡിസംബർ 13നു നിത്യതയിലേക്ക് വിളിക്കപ്പെട്ടു. ക്നാനായ സമുദായത്തിനായി ജീവിതം മാറ്റിവച്ച ആ ഓർമ്മയിൽ ട്രോഫിയും സമ്മാന തുകയും നൽകുന്നതിൽ ചാരിതാർഥ്യമുണ്ടെന്ന് ചാക്കച്ചേരിൽ ഫിലിപ്പ് പറഞ്ഞു.
അമേരിക്കയിലെ രണ്ടാമത്തെ ക്നാനായ പള്ളിയായ തിരുകുടുംബ ദേവാലയം അറ്റ്ലാന്റയിലുള്ള ക്നാനായ സമുദായത്തിനു നൽകിയിട്ടുള്ള ന·കൾ വളരെയേറെയെന്ന്. പള്ളി കൈക്കാര·ാരായ മാത്യു വേലിയേത്ത്, മാത്യു കുപ്ലിക്കാട്ട്, ജിം ചെമ്മലക്കുഴി എന്നിവർ അമേരിക്കയിലുള്ള എല്ലാവരേയും ജൂലൈ 19, 20, 21 തീയതികളിൽ നടക്കുന്ന സമാപന സമ്മേളനത്തിലേക്ക് ഇടവക ജനങ്ങളുടെ പേരിലും പാരീഷ് കൗണ്‍സിലിന്റെ പേരിലും ആഘോഷ കമ്മിറ്റിയുടെ പേരിലും ക്ഷണിക്കുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം