ഹൂസ്റ്റണ്‍: കേരളത്തിന്റെ വ്യാവസായിക രാഷ്ട്രീയ മണ്ഡലങ്ങളിലെ ഉജ്ജ്വല സാന്നിധ്യവും മുൻ രാജ്യസഭാംഗവുമായ വക്കച്ചൻ മറ്റത്തിലിന് (എം.ജെ. വർക്കി മറ്റത്തിൽ) ജൂണ്‍ 15 ശനിയാഴ്ച വൈകുന്നേരം ആറിന് ഹൂസ്റ്റണിലാണ് ഗംഭീര സ്വീകരണമൊരുക്കുന്നു. സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ വച്ചാണ് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ നാൽപ്പത് വർഷത്തിലേറെയായി പാലാ മർച്ചന്റ്സ് അസോസിയേഷന്റെ പ്രസിഡന്റായി തുടരുകയാണ് വക്കച്ചൻ മറ്റത്തിൽ. കേരളാ കോണ്‍ഗ്രസ് നേതാവായ അദ്ദേഹം രാജ്യസഭാ എംപിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മികച്ച നേതൃപാടവവും സംഘടനാ വൈഭവവും കൊണ്ട് രാഷ്ട്രീയത്തിലും ബിസിനസിലും ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് വക്കച്ചൻ മറ്റത്തിൽ.
മോണ്ട് ഫോർട് യേർക്കാട് സ്കൂൾ വിദ്യാഭ്യാസവും ട്രിച്ചി സെൻറ് ജോസഫ്സ് കോളേജിൽ നിന്നും ബിരുദവും നേടിയ അദ്ദേഹം തുടർന്ന് ഉപരി പഠനത്തിനായ് അമേരിക്കയിലെത്തുകയും എംബിഎ നേടുകയും ചെയ്തു. തിരികെ പാലായിലെത്തി കുരുമുളക് വ്യാപാരിയായ എം.ഒ. ദേവസ്യയുടെ കൂടെ ചേർന്ന് കുടുംബ ബിസിനസ് തുടരുകയും ചെയ്തു.
2003 മുതൽ 2009 വരെയായിരുന്നു രാജ്യസഭാഗമായിരുന്നത്. മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡന്റായും ലയണ്‍സ് ക്ളബ് പ്രസിഡന്റ് ഗവർണർ എന്നീ നിലകളിലും മഹനീയ സേവനമാണ് അദ്ദേഹം നടത്തി വരുന്നത്. ഹൂസ്റ്റണിലെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലും ബിസിനസ് മേഖലയിലും ഉജ്വല സാന്നിധ്യമായ സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഒഫ് കൊമേഴ്സ് വക്കച്ചൻ മറ്റത്തിലിന് ഗംഭീര സ്വീകരണമാണ് ഒരുക്കുന്നത്.
വിവരങ്ങൾക്ക്:സണ്ണി കാരിക്കൽ: 8325666806, ജോർജ്ജ് കൊളച്ചേരിൽ 832 2024332, സഖറിയാ കോശി 2817809764, രമേഷ് അതിയോടി 8328603200
റിപ്പോർട്ട്: ഡോ. ജോർജ് കാക്കനാട്ട്