ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത് കണ്‍വൻഷന്റെ ഫെസിലിറ്റീസ് ചെയർമാനായി വിശ്വജിത്ത് പിള്ളയെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോൻ, ജനറൽ സെക്രട്ടറി കൃഷ്ണരാജ് എന്നിവർ അറിയിച്ചു.
മാവേലിക്കര സ്വദേശിയായ വിശ്വജിത്ത് ഇരുപത് വർഷമായി അമേരിക്കയിലാണ്. ലാംഗ്ഹോണ്‍, യാർഡ്ലി ചി·യ മിഷൻ കേന്ദ്രങ്ങളിൽ ബാലവിഹാർ, ഭാരതീയ സാംസ്കാരിക പരിപാടികൾ, മറ്റു സാമൂഹ്യ കർമ്മമേഖലകളിലെല്ലാം സ്തുത്യർഹമായ പങ്ക് വഹിച്ചുവരുന്നു.ഐടി പ്രൊഫഷണലായി ജോലി നോക്കുന്ന വിശ്വജിത്ത് ഭാര്യ ചാന്ദ്നി പിള്ള, മക്കൾ ആദിത്യ, മേഘന എന്നിവർക്കൊപ്പം ന്യൂജേഴ്സിയിലെ റോബിൻസ് വിലാണ് താമസം.
ഓഗസറ്റ് 30 മുതൽ സെപ്റ്റന്പർ 2 വരെ ന്യുജേഴ്സിയിലെ ചെറിഹിൽ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്വൻഷൻ. കലാസാംസ്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച് മുതൽ പതിനെട്ട് വയസ്സ് വരെയുള്ളവർക്കും, മുതിർന്നവർക്കും, ദന്പതികൾക്കുമായി ആകർഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് http://www.namaha.org/convention/cultural2019.html സന്ദർശിക്കുക.
റിപ്പോർട്ട്: പി. ശ്രീകുമാർ