ന്യൂഡൽഹി: ശ്രീ നാരായണ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഡോ. ഗീവറുഗീസ് മാർ തിയഡോഷ്യസ് എഴുതിയ "നവീകരണവും പാരന്പര്യങ്ങളുടെ പരിരക്ഷണവും ശ്രീനാരായണ ഗുരു ദർശനങ്ങളിൽ' എന്ന പുസ്തകത്തിന്റെ പഠനം സംഘടിപ്പിച്ചു.
പട്ടേക് നഗർ ഓം സായി ബിൽഡിംഗിൽ നടത്തിയ പഠനശിബിരത്തിൽ കല്ലറ മനോജ് അധ്യക്ഷത വഹിച്ചു. "മുരിക്കുംപുഴയുടെ മതേതര പശ്ചാത്തലം സത്യം, ധർമം, ദയ, ശാന്തി" എന്നെഴുതിയ "പഞ്ചലോഹ നിർമിത തകിടിലെ പ്രതിഷ്ഠ" എന്ന വിഷയത്തിൽ വി.പി. പ്രസാദ് പഠനം അവതരിപ്പിച്ചു. മത പാരന്പര്യ സംരക്ഷണം ക്ഷേത്രപ്രതിഷ്ഠ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ ഗീതു മോഹൻ പഠനം അവതരിപ്പിച്ചു. പി.വി. സന്തോഷ്, എസ്.ആർ. വിജയൻ, പി.കെ. സരോജിനി എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: മനോജ് കല്ലറ