കുവൈത്ത് സിറ്റി : കോ ഓപ്പറേറ്റീവ് സ്ഥാപനങ്ങൾക്ക് മുന്നിൽ ദീർഘകാല പാർക്കിംഗ് ചെയ്യുന്നവരെ പിടികൂടുവാനായി നടപടികൾ വരുന്നു. അവധിക്കായി സ്വദേശത്തേക്ക് യാത്രയാകുന്ന വിദേശികൾ വ്യാപകമായി വാഹനങ്ങൾ കോ ഓപ്പറേറ്റീവ് സ്ഥാപനങ്ങൾക്ക് മുന്നിൽ പാർക്ക് ചെയ്തതിനെ തുടർന്നാണ് പുതിയ തീരുമാനമെന്ന് യുണിയൻ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് ചെയർമാൻ ഖാലിദ് അൽ ഹുദൈബൻ അറിയിച്ചു.
പാർക്കിംഗ് ഏരിയകൾ കാമറകളുടെ നിരീക്ഷണത്തിലാണ്. മൂന്നു ദിവസത്തിൽ കൂടുതൽ വാഹനം പാർക്കിംഗിൽ നിർത്തിയിട്ടതായി കണ്ടാൽ നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു. സ്ഥാപനങ്ങൾക്ക് മുന്നിൽ ദീർഘകാല പാർക്കിംഗ് ചെയ്യുന്നത് അനധികൃതമാണെന്നും അത്തരം നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ 135 ദിനാർ പിഴയായി ഇടാക്കുമെന്നും അതോടൊപ്പം വാഹനം നീക്കംചെയ്യുന്നതിന് വരുന്ന ചിലവും ഒരു ദിനാർ ദിവസ വാടകയും നൽകേണ്ടിവരുമെന്ന് കുവൈത്ത് മുൻസിപ്പാലിറ്റി പ്രതിനിധി മിഷാൽ അൽ ആസ്മി അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ