ലണ്ടൻ: തെരേസ മേ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ കണ്‍സർവേറ്റീവ് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന പത്തു പേരുടെ അന്തിമ പട്ടിക തയാറായി. പാർട്ടി നേതൃസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുന്നയാൾ തന്നെയാവും പ്രധാനമന്ത്രി പദത്തിലും തെരേസയുടെ പിൻഗാമി.
ജെറമി ഹണ്ട്, ഡൊമിനിക് റാബ്, മാറ്റ് ഹാൻകോക്ക്, മൈക്കൽ ഗവ് എന്നിവർ നേരത്തെ തന്നെ ക്യാന്പയിൻ ആരംഭിച്ചിരുന്നു.
പാർട്ടി ബാക്ക്ബെഞ്ച് 1922 കമ്മിറ്റി വൈസ് ചെയർമാൻ ഡെയിം ചെറിൽ ഗിലാൻ പ്രഖ്യാപിച്ച പട്ടിക
മൈക്കൽ ഗവ്, പരിസ്ഥിതി സെക്രട്ടറി
മാറ്റ് ഹാൻകോക്ക്, ഹെൽത്ത് സെക്രട്ടറി
മാർക്ക് ഹാർപ്പർ, മുൻ ചീഫ് വിപ്പ്
ജെറമി ഹണ്ട്, വിദേശകാര്യ സെക്രട്ടറി
സാജിദ് ജാവിദ്, ഹോം സെക്രട്ടറി
ബോറിസ് ജോണ്സണ്, മുൻ വിദേശകാര്യ സെക്രട്ടറി
ആൻഡ്രി ലീഡ്സണ്‍, മുൻ ലീഡർ ഓഫ് ദ ഹൗസ്
എസ്തർ മക്വേ, മുൻ വർക്ക് ആൻഡ് പെൻഷൻസ് സെക്രട്ടറി
ഡൊമിനിക് റാബ്, മുൻ ബ്രെക്സിറ്റ് സെക്രട്ടറി
റോറി സ്റ്റിവർട്ട്, ഇന്റർനാഷണൽ ഡെവലപ്മെന്റ് സെക്രട്ടറി
പേരു നിർദേശിക്കാനും പിന്താങ്ങാനും ഓരോരുത്തരും, പിന്തുണയ്ക്കാൻ മറ്റ് ആറ് എംപിമാരുമുള്ളവർക്കാണ് മത്സരിക്കാൻ അവസരം. ഇനി ഇവരിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന രണ്ടു പേരായിരിക്കും അവസാന മത്സരത്തിലെത്തുക.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കണ്‍സർവേറ്റീവ് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്നത് പത്തു പേർ
10:44 PM Jun 11, 2019 | Deepika.com