കുവൈത്ത് സിറ്റി : വിദേശ തൊഴിലാളികൾക്ക് വേതനം നൽകുന്നത് നിരീക്ഷിക്കാൻ കർശന നിർദ്ദേശവുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ.
സ്വകാര്യ മേഖലയിലും സർക്കാർ പ്രൊജക്ടുകൾ കൈകാര്യം ചെയ്യുന്ന കന്പിനികളും ചെറുകിട കച്ചവടക്കാരും എല്ലാ മാസത്തിലെ ഏഴാം തീയതിക്കു മുന്പായി ശന്പളം വിതരണം ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. ഉത്തരവ് പ്രാബല്യത്തിൽ വരുത്തുന്നതിൽ വീഴ്ച വരുത്തിയാൽ ഉടൻ തന്നെ നടപടികൾ സ്വീകരിക്കും. ജീവനക്കാർക്ക് ശന്പളം വൈകുകയോ കിട്ടാതിരിക്കുന്ന സാഹചര്യമോ ഉണ്ടായാൽ കന്പിനികളുടെ ഫയലുകൾ മരവിപ്പിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മുന്നറിയിപ്പു നൽകി.
ശന്പളം മുടങ്ങുന്നത്, വൈകുന്നത്, കുറഞ്ഞ വേതനം, ജോലിഭാരം, മോശം ജീവിത സാഹചര്യം, ശാരീരികമായ കൈയേറ്റം, വിസയും തൊഴിൽകാർഡും പുതുക്കിനൽകാതിരിക്കൽ, അവധി അനുവദിക്കാതിരിക്കൽ, കരാർ കാലാവധി കഴിഞ്ഞിട്ടും വിമാന ടിക്കറ്റ് അനുവദിക്കാതിരിക്കൽ പാസ്പോർട്ടും വിസയും തടഞ്ഞുവയ്ക്കൽ തുടങ്ങിയ നൂറുക്കണക്കിന് തൊഴിൽ പരാതികളാണ് ദിവസവും അധികൃതർക്ക് ലഭിക്കുന്നത്. കന്പനി വാഗ്ദാനം ചെയ്ത നിശ്ചിത വേതനം അക്കൗണ്ട് വഴി എല്ലാ മാസവും കൃത്യ ദിവസം തൊഴിലാളിക്ക് കൈമാറണം എന്നതാണ് നിയമമെങ്കിലും പലപ്പോഴും കന്പനികൾ പാലിക്കാറില്ല.
റിപ്പോർട്ട്: സലിം കോട്ടയിൽ