കുവൈത്ത്: മഹാത്മ ഗാന്ധിയുടെ നൂറ്റിയന്പതാം ജ·വാർഷികആഘോഷത്തോടനുബന്ധിച്ച് കുവൈത്തിലെ പ്രമുഖപരിസ്ഥിതി സംഘടനയായ ARMS4U (Active Resources Management Socitey ) ഇന്ത്യൻ നയതന്ത്രകര്യാലയത്തിന്റെ സഹകരണത്തോടെ എംബസി ഓഡിറ്റോറിയത്തിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.
ARMS4U പ്രസിഡന്റ് അലക്സാണ്ടർ ജോണും ഇന്ത്യൻ അംബാസിഡർ ജീവ സാഗറും ചേർന്ന് ഉദ്്ഘാടനം ചെയ്ത ചടങ്ങിൽ ഡോ. മാജിദ സുലൈമാൻ (KISR ) മുഖ്യാതിഥിയായിരുന്നു . കുവൈത്തിന്റെ പരിസ്ഥിതിശോഷണത്തെപ്പറ്റിയും തദ്ദേശീയമായ സസ്യജാലകങ്ങൾനേരിടുന്ന വെല്ലുവിളികളെയെപ്പറ്റിയും അത് മറികടക്കാൻ കുവൈത്ത് നടത്തുന്ന ശ്രമങ്ങളെപ്പറ്റിയും ചടങ്ങിൽ മുഖ്യപ്രഭാഷകയായിരുന്ന ഡോ. മാജിദ സുലൈമാൻ വിശദീകരിച്ചു. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റീസെർച്ചിലെ പ്രോഗ്രാം മാനേജരാണ് മാജിദ സുലൈമാൻ.
അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന ആഗോള പരിതസ്ഥിതിസന്തുലിതാവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്ന വലിയസദ്ദേശം ഉയർത്തി ഭൂമിക്ക് പച്ചപ്പിന്റെ കവചമൊരുക്കുക എന്ന ആഹ്വാനത്തോടെ മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ചു ഇന്ത്യൻ എംബസി കുവൈത്തിന്റെ പലഭാഗങ്ങളായി നട്ടു വളർത്താൻ ഉദ്ദേശിക്കുന്ന 150 വൃക്ഷതൈകളുടെ വിതരണോദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു. ദീർഘകാല ലക്ഷ്യങ്ങളെ മുൻനിർത്തി കുവൈത്ത് കാലാവസ്ഥാ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഇനം തൈകളെ ഇതിലേക്ക് ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് അഞങട4ഡ പ്രസിഡന്റ്അലക്സ് ജോണ് പറഞ്ഞു.
പരിസ്ഥിതി സന്ദേശം ഉയർത്തികൊണ്ട് ഇന്ത്യൻ അംബാസിഡർ ജീവ സാഗർ മുഖ്യാതിഥിയായ ഡോ. മാജിദ സുലെയ്മാനും തെരഞ്ഞെടുക്കപ്പെട്ട കുവൈത്തിലെ പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികൾക്കും വൃക്ഷത്തൈകൾ കൈമാറി.
കുവൈറ്റിലെ കമ്മ്യൂണിറ്റി മെന്പർമാർ, അസോസിയേഷൻ പ്രതിനിധികൾ, പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവരെ കൊണ്ട് നിറഞ്ഞ സദസിന് എംബസി എംസി സ്വാഗതവും ഡിസിഎം നന്ദിയും പറഞ്ഞു. വരാനിരിക്കുന്ന വെല്ലുവിളികൾ എത്ര കഠിനമാണെങ്കിലും അതിനെ പ്രതിരോധിക്കുവാനും അതിനെതിരെ സസ്യവൽക്കരണത്തിലൂടെ പോരാടുവാനും ഉണർന്നിരിക്കുന്ന ഒരു തലമുറയേ തയാറാക്കിയെടുക്കും എന്ന വലിയ സന്ദേശം ഉയർത്തിക്കൊണ്ടാണ് ചടങ്ങ് അവസാനിച്ചത്.
റിപ്പോർട്ട്: സലിം കോട്ടയിൽ