സൗത്ത് ഈസ്റ്റ് റീജണിന്റെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ക്രിക്കറ്റ് മത്സരത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ടുകൊണ്ട് ജനകീയ പങ്കാളിത്തത്തിന് മാറ്റു കൂട്ടുവാൻ യുക്മയുടെ ചരിത്രത്തിൽ ആദ്യമായി മത്സരാത്ഥികൾക്കും കാണികൾക്കും സൗജന്യ പ്രവേശനമായിരുന്നു റീജിയണൽ കമ്മറ്റി ഒരുക്കിയത്.
രാവിലെ പതിനൊന്നോടെ റീജണൽ പ്രസിഡന്റ് ജോമോൻ ചെറിയാൻ ഫ്ളാഗ് ഓഫ് ചെയ്ത് ആരംഭിച്ച മാർച്ച് പാസ്റ്റ് ചെണ്ടമേളത്തിന്റെ അകന്പടിയോടെ ഇന്ത്യൻ ദേശീയ പതാകയ്ക്ക് പിന്നിൽ അണി നിരന്ന അച്ചടക്കത്തോടെ ഭംഗിയായി നടത്തപെട്ടു. അതിമനോഹരമായി മാർച്ച് പാസ്റ്റിൽ തങ്ങളുടെ മത്സരാർത്ഥികളെ അണിനിരത്തിയ മിസ്മാ ബർജ്സ് ഹിൽ മലയാളീ അസോസിയേഷൻ പ്രത്യേകമായ അഭിനന്ദനങ്ങൾക്കും ട്രോഫിക്കും അർഹമായി.
യുക്മ നാഷണൽ കമ്മറ്റി പ്രഖ്യാപിച്ച നിയമാവലികൾക്കനുസരിച്ച് നടത്തപ്പെട്ട മത്സരങ്ങൾക്കിടയിൽ പങ്കാളികളെയും കാണികളെയും ആവേശ ഭരിതരാക്കിയ എഫ്എംഎ ഹാംഷെയറിന്റെ നയന മനോഹരമായ കലാപരിപാടികളും അരങ്ങേറി. യഥാവിധി നടന്ന കായികമേളയുടെ അവസാനം കാണികളെ ആവേശ ഭരിതരാക്കി വടം വലി മത്സരവും നടന്നു. റീജണൽ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ആതിഥേയരായ എഫ്എംഎ ഹാംഷെയർ ചാംപ്യൻഷിപ് ട്രോഫി സ്വന്തമാക്കി. കായികമേളയോടനുബന്ധിച്ചു നടന്ന റീജണൽ വടംവലി മത്സരത്തിൽ ഡബ്ല്യൂഎംസിഎ വോക്കിംഗിനെ തോൽപിച്ച് സികെസി കാന്റർബറി ചാന്പ്യൻ പട്ടത്തിൽ മുത്തമിട്ടു. വാശിയേറിയ മത്സരത്തിനൊടുവിൽ 85 പോയിന്റ് നേടി സീമ ഈസ്റ്റ് ബോണ്‍ രണ്ടാമത്തെ സ്ഥാനം കൊണ്ടും സികെസി കാന്റർബറി 81 പോയിന്റ് നേടി മൂന്നാം സ്ഥാനം കൊണ്ടും തൃപ്തിപ്പെടേണ്ടി വന്നു.
യുക്മ സാംസ്കാരിക വേദി മുൻ കണ്‍വീനറും സൗത്ത് ഈസ്റ്റ് റീജണൽ സ്പോർട്സിന്റെ മുഖ്യ രക്ഷാധികാരിയുമായിരുന്ന മാത്യു ഡൊമെനിക്കിന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ യുക്മയുടെ സ്ഥാപക നേതാക്ക·ാരിൽ പ്രമുഖനും അവിഭക്ത സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജണിന്റെ ആദ്യ റീജണൽ കോർഡിനേറ്ററുമായിരുന്ന സാം തിരുവാതിലിൽ സദസിനെ അഭിസംബോധന ചെയ്യുകയും മത്സര വിജയികൾക്കുള്ള സമ്മാന വിതരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ കായികമേളയിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ജൂണ്‍ 15 ന് ബർമിംഗ്ഹാമിൽ വച്ചു നടക്കുന്ന നാഷണൽ കായിക മേളയിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ റീജയണൽ പ്രസിഡന്റ് ജോമോൻ ചെറിയനെയോ , നാഷണൽ കമ്മറ്റി അംഗം ലാലു ആന്റണിയെയും ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.