ഫിലഡൽഫിയ: പ്രോ ഹെൽത്ത് ലീഡേഴ്സ്- വോക്ക് ഇൻ ക്ലീനിക്ക് ആൻഡ് ഹൗസ്കാൾ പ്രാക്ടീസ് ഫിലഡൽഫിയായിൽ നോർത്ത് ഈസ്റ്റ് അവന്യുവിലുള്ള(9963 ബസൽടണ് അവന്യു) ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു. (ക്രിസ്തോസ് ഇടവക വികാരി റവ. അനീഷ് തോമസ് തോമസ്, ഫിലഡൽഫിയ സിറ്റി കൗണ്‍സിലർ അറ്റ്ലാർജ് അൽറ്റോബൻ ബർഗർ, ഓർഗനൈസേഷൻ പ്രസിഡന്റുമാർ, മറ്റു ഭാരവാഹികൾ, പൗരപ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ പെൻസൽവാനിയ സ്റ്റേറ്റ് സെനറ്റർ ജോണ്‍ ശബഥീനാ ഉദ്ഘാടനം നിർവഹിച്ചു. പ്രാരംഭ പ്രാർഥനയ്ക്ക് റവ. അനീഷ് തോമസ് തോമസ് നേതൃത്വം നൽകി.
എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെ ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണ്.. നഴ്സ് പ്രാക്ട്രിഷ്യന്മാരുടെയും ഡോക്ടറുടെയും മികച്ചസേവനം ലഭ്യമാണ്. ആവശ്യഘട്ടങ്ങളിൽ ഫോണിൽ ബന്ധപ്പെട്ടു രോഗിയുടെ വീട്ടിലെത്തി പരിശോധിച്ചു വേണ്ട ശുശ്രൂഷകൾ നൽകാനുള്ള ക്രമീകരണം ചെയ്യുന്നു.
മലയാളം സംസാരിക്കുന്ന മെഡിക്കൽ സ്റ്റാഫിന്റെയും ഡോക്ടറുടെയും ഓഫീസ് സ്റ്റാഫിന്റെയും സാന്നിധ്യം ഈ ഓഫീസിന്റെ മാത്രം പ്രത്യേകതയാണ്. മെഡിസിൻ ഓർഡർ ചെയ്യുന്നതിനും വർഷത്തിലൊരിക്കലുള്ള ശാരീരിക പരിശോധിനയ്ക്കുള്ള സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ഈ സൗകര്യങ്ങൾ പരിപൂർണമായി ഉപയോഗപ്പെടുത്തുവാൻ ഫിലഡൽഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളും ശ്രദ്ധിക്കണമെന്ന് പിആർഒ റെനി തോമസും ചെറിയാൻ കോശിയും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് അനിതാ ജോർജ്- 267-738-0576
സിബി ചെറിയാൻ- 201-417-3050
ഓഫീസ് 215-464-2753
റിപ്പോർട്ട്: സന്തോഷ് ഏബ്രഹാം