+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാഴികകല്ലായി സുമാ ട്രാവല്‍സ്, സെബാസ്റ്റ്യന്‍ പാറപ്പുറത്തിന്റെ ഓര്‍മകളില്‍

ന്യൂയോര്‍ക്ക് ക്വീന്‍സില്‍ എഴുപതുകളില്‍ ആരംഭിച്ച ഹൗസ് ഓഫ് സ്‌പൈസസ് പോലെ കുടിയേറ്റ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് സുമ ട്രാവല്‍സ്. ഇക്കൊല്ലം സുമ ട്രാവല്‍സ് 40 വര്‍ഷം പിന്നിടുമ്പോള്‍ സേവനത്തിന്റെ ഒരുപാട
നാഴികകല്ലായി സുമാ ട്രാവല്‍സ്, സെബാസ്റ്റ്യന്‍ പാറപ്പുറത്തിന്റെ ഓര്‍മകളില്‍
ന്യൂയോര്‍ക്ക് ക്വീന്‍സില്‍ എഴുപതുകളില്‍ ആരംഭിച്ച ഹൗസ് ഓഫ് സ്‌പൈസസ് പോലെ കുടിയേറ്റ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് സുമ ട്രാവല്‍സ്. ഇക്കൊല്ലം സുമ ട്രാവല്‍സ് 40 വര്‍ഷം പിന്നിടുമ്പോള്‍ സേവനത്തിന്റെ ഒരുപാട് കഥകള്‍. അന്നു ന്യുയോര്‍ക്കില്‍അയാട്ടയുടെയുംഎ.ആര്‍.സിയുടേയും അംഗീകാരമുള്ള ഒരേ ഒരു മലയാളി ട്രാവല്‍ ഏജന്‍സി. ഇപ്പോഴാകട്ടെ ന്യു യോര്‍ക്കില്‍ഈ അംഗീകാരങ്ങള്‍ ലഭിച്ച ആദ്യ മലയാളി സ്ഥാപനമെന്ന റിക്കാര്‍ഡ്.

എറണാകുളം ആമ്പല്ലൂര്‍ സ്വദേശിയായ സെബാസ്റ്റ്യന്‍ ലോ കോളജില്‍ നിന്നു നിയമ ബിരുദമെടുത്ത് പ്രാക്ടീസ് നടത്തി വരവെയാണ് അമേരിക്കയിലുള്ള കുട്ടനാട് പുന്നകുന്നംമണലയില്‍ റോസമ്മയുമായി വിവാഹം നടക്കുന്നത്. 1973ല്‍. അടുത്തവര്‍ഷം അമേരിക്കിയിലെത്തി.

ന്യൂയോര്‍ക്കിലെ കണ്ണായ ബ്രോഡ് വേയിലെ 1123 ബില്‍ഡിംഗിലുള്ള വിശാലമായ ഓഫീസില്‍ മൂന്നര പതിറ്റാണ്ടിലേറെ തുടര്‍ന്നു. അടുത്തയിടയ്ക്ക് സമീപത്തെ കെട്ടിടത്തിലേക്കു മാറി നമ്പര്‍ 1133. ഒരു വര്‍ഷം കഴിഞ്ഞതോടെ ജോലി വിട്ടു. ജോലിയില്‍ തുടര്‍ന്ന് റിട്ടയര്‍ ചെയ്തിരുന്നെങ്കില്‍ ഇന്ന് നല്ല പെന്‍ഷന്‍ കിട്ടുമായിരുന്നു എന്നു ഇപ്പോള്‍ തിരിച്ചറിവ് വരുന്നു!പക്ഷെ അതില്‍ ഇഛാഭംഗമൊന്നുമില്ല. ഏറ്റവും സംത്രുപ്തിയോടെയാണു അക്കാലത്തു പ്രവര്‍ത്തിച്ചത്. പല നേട്ടങ്ങളും കൈവരിച്ചു.

ഇടക്കാലത്ത് കൊച്ചിയില്‍ നാലു വര്‍ഷത്തോളം ട്രാവല്‍ ഓഫീസ് നടത്തി. പക്ഷെ റിമോട്ട് കണ്ട്രോളില്‍ ഓഫീസ് നടത്തുക വിഷമമാണെന്നു കണ്ടപ്പോള്‍ അതു നിര്‍ത്തി. പത്രപ്രവര്‍ത്തരംഗത്തും ഒരു കൈ വച്ചു. നാലു വര്‍ഷത്തോളം അമേരിക്കന്‍ മലയാളി പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ പിന്നീടത് നിര്‍ത്തി.

ട്രാവല്‍ ഏജന്‍സികള്‍ പഴയ രീതിയില്‍ വിജയകരമാകുന്ന കാലം ഇനി വരില്ലെന്നു സെബാസ്റ്റ്യന്‍ കരുതുന്നു. ഇപ്പോള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ സമയവും തീയതിയും കൃത്യമായി തീരുമാനിച്ചിരിക്കണം. കയ്യോടെ കാശ് കൊടുക്കണം. മുമ്പൊക്കെ ഇതിനൊക്കെ സാവകാശമുണ്ട്. അന്ന് അവസാന നിമിഷം വരെ ടിക്കറ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍ എയര്‍ലൈനുകളുമായുള്ള നല്ല ബന്ധം മൂലം സാധിച്ചിരുന്നു. വിശ്വാസത്തിലാണ് കാര്യങ്ങള്‍ നീങ്ങിയത്. ഇപ്പോഴും സുമയില്‍ ബുക്ക് ചെയ്താല്‍ 24 മണിക്കൂര്‍ സാവകാശം ലഭിക്കും.

കേരളത്തില്‍ ഇടയ്ക്ക് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യാറുണ്ട്. വക്കിലാകുമ്പോള്‍ വേറെ ജോലി പാടില്ല. അതിനാല്‍ ഇപ്പോള്‍ സുമാ ട്രാവല്‍സില്‍ ഓണററി ചെയര്‍ സ്ഥാനം മാത്രമാണു വഹിക്കുന്നത്

ഭാര്യ റോസമ്മ ആര്‍.എന്‍ ആയി റിട്ടയര്‍ ചെയ്തിട്ട് ഏതാനും വര്‍ഷമായി. സ്‌റ്റെംഅധ്യാപികയായും റോബോട്ടിക് കോച്ചും അഡ്ജംക്ട് പ്രൊഫസറുമായസുമന്‍, ഡോ. സുജ (മെട്രോപോളിറ്റന്‍ ഹോസ്പിറ്റലിലെ ഫാമിലി മെഡിസിന്‍ ചീഫ്) എന്നിവരാണ് മക്കള്‍. ബ്ലിറ്റ്‌സ് കാര്‍ത്തി ആണ് ഡോ. സുജയുടെ ഭര്‍ത്താവ്. അഞ്ച് കൊച്ചുമക്കള്‍.

ഇന്ത്യന്‍ ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍, കാത്തലിക് അസോസിയേഷന്‍ എന്നിവയിലൊക്കെ ഭാരവാഹി ആയിരുന്നു.

സുമ ട്രാവല്‍സിന്റെ പ്രസിഡന്റ് ഇപ്പോള്‍ സാം ആലക്കാട്ടില്‍ ആണ്. ഷമീമ അഹമ്മദ് വൈസ് പ്രസിഡന്റ്‌സെയില്‍സ്. ഇവര്‍ക്കു പുറമെ ജോസഫ് മുല്ലശേരി (രാജുവൈസ് പ്രസിഡന്റ്, മാര്‍ക്കറ്റിംഗ് ), ജോസ് ചെറിയാന്‍ (ഹൂസ്റ്റണ്‍വൈസ് പ്രസിഡന്റ്), സുമന്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് (ഡയറക്ടര്‍) മറ്റു പാര്‍ട്ട്ണര്‍മാര്‍. ദീര്‍ഘകാലമായി സെയില്‍സ് മാനേജറായി പ്രവര്‍ത്തിക്കുന്ന സിന്ധു ബിനീഷിന്റെ സേവനവും കുര്യന്‍ വാച്ചാപറമ്പിലിന്റെ (ട്രാവല്‍ കണ്‍സള്‍ട്ടന്റ്) സേവനവുംഎടുത്തുപറയേണ്ടതാണ്.