കാൾസ്റൂ : ബാഡൻ വ്യുർട്ടെംബെർഗ് മലയാളി ജർമൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തി വരുന്ന കുടുംബസംഗമം വിജയകരമായി സമാപിച്ചു. കാൾസ്റൂ നഗരത്തിലെ തോമസ് ഹോഫിൽ മെയ് മുപ്പതിനാരംഭിച്ച് ജൂണ്‍ രണ്ടിനു സമാപിച്ച ഇരുപത്തിരണ്ടാമത് കുടുംബസംഗമത്തിൽ ജർമൻ മലയാളികളും യൂറോപ്യൻ മലയാളികളും ഉൾപ്പടെ നിരവധിപേർ പങ്കെടുത്തു.
മൂന്നുദിനങ്ങളിലായി അരങ്ങേറിയ സംഗമത്തിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് നടത്തിയ ചർച്ചകൾക്ക് വർഗീസ് കാച്ചപ്പിള്ളി, എബ്രഹാം നടുവിലേഴത്ത്, സാബു ജേക്കബ് ആറാട്ടുകുളം, ജോസഫ് വെള്ളാപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി. വർണാഭമായ കലാപരിപാടികൾ, കായിക വിനേങ്ങൾ, മൽസരങ്ങൾ, യോഗ ക്ളാസുകൾ എന്നിവ സംഗമത്തിൽ പങ്കെടുത്തവർക്ക് ഉേ·ഷവും, ആനന്ദവും അറിവും പകർന്നു. ഫാ.സണ്ണി മുക്കുങ്കൽ ദിവ്യബലിയർപ്പിച്ചു. വിനോദത്തിനും വിജ്ഞാനത്തിനുമായി വേദിയൊരുക്കിയ സംഗമത്തിൽ പങ്കെടുത്തവർക്ക് സെക്രട്ടറി റ്റാനിയ ചാക്കോ നന്ദി പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ മലയാളി കുടുംബസംഗമം സമാപിച്ചു
11:13 PM Jun 10, 2019 | Deepika.com