പെ​രു​മാ​റ്റം മോ​ശ​മാ​യാ​ൽ ടൂ​റി​സ്റ്റു​ക​ളെ ശി​ക്ഷി​ക്കും

11:12 PM Jun 10, 2019 | Deepika.com
റോം: ​ഇ​റ്റ​ലി​യി​ലെ റോ​മി​ൽ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന ടൂ​റി​സ്റ്റു​ക​ളെ ശി​ക്ഷി​ക്കാ​ൻ ച​ട്ട​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ന​ഗ​ര​ത്തി​ന്‍റെ ച​രി​ത്ര - സാം​സ്കാ​രി​ക സ്മാ​ര​ക​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന​തും സ​മൂ​ഹ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തും ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു ന​ട​പ​ടി.

സ്മാ​ര​ക​ങ്ങ​ളു​ടെ വ​ള​പ്പ് വൃ​ത്തി​കേ​ടാ​ക്കു​ന്ന ത​ര​ത്തി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ക, പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൽ പാ​ട്ടു പാ​ടു​ക, പ​ണ​മു​ണ്ടാ​ക്കാ​ൻ വേ​ണ്ടി പു​രാ​ത​ന വേ​ഷ​വി​ധാ​ന​ങ്ങ​ള​ണി​ഞ്ഞ് ഫോ​ട്ടോ എ​ടു​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ എ​ടു​ത്തു പ​റ​ഞ്ഞു ത​ന്നെ നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​വാ​ക്കാ​നും ക​ർ​ക്ക​ശ ന​ട​പ​ടി​ക​ളു​ണ്ടാ​കും. പു​റ​ത്ത് കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ൽ തു​ണി ഉ​ണ​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്കും നി​രോ​ധ​ന​മു​ണ്ടാ​കും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ