സാരഥികളായി ജോമോൻ ജേക്കബ് വല്ലൂർ (പ്രസിഡന്റ് ), ബോബി ജോസഫ് (സെക്രട്ടറി ), ടോമി ജോസഫ് (ട്രഷറർ ) ഫ്ലോറൻസ് ഫെലിക്സ് (വൈസ് പ്രസിഡന്റ് ) ജിൻസ് ജോയ് വാതപ്പള്ളിൽ (ജോയിന്റ് സെക്രട്ടറി ) എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി സി. എ. ജോസഫ്, റോജിമോൻ വർഗീസ് , ബിജു ജോസ് പാലക്കുളത്തിൽ, ടെൽസ്മോൻ തോമസ്, റാണി ജോജി, ജോസഫ് വർക്കി, ജോണിക്കുട്ടി സഖറിയാസ് എന്നിവരെയും തെരഞ്ഞെടുത്തു. കവൻട്രിയിൽ വച്ചു വിജയകരമായി സംഘടിപ്പിച്ച മൂന്നാമത് സംഗമത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്ഠേനയാണ് തെരഞ്ഞെടുത്തത്.
ഇക്കഴിഞ്ഞ മൂന്നു സംഗമങ്ങളും വിജയകരമായി സംഘടിപ്പിക്കുവാനായി പരിശ്രമിച്ച ഭാരവാഹികളെയും സാന്നിധ്യ സഹകരണങ്ങൾ നൽകിയ കുടുബാഗങ്ങളേയും പുതുതായി തെരഞ്ഞെടുത്ത കമ്മറ്റി അനുമോദിക്കയും കൂടുതൽ ക്ഷേമകരമായ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു സംഗമത്തെ കൂടുതൽ ജനകീയമാക്കി മുന്നോട്ടു കൊണ്ടുപോകുവാനുള്ള ശ്രമങ്ങൾ നടത്തുമെന്നും പുതിയ ഭാരവാഹികൾ അറിയിച്ചു.
നാട്ടിൽ അപകടത്തിൽപ്പെട്ട ഒരു കുടുബത്തിനു സംഗമത്തിലെ കുടുംബാംഗങ്ങളിൽ നിന്നുമായി സാന്പത്തിക സഹായമെത്തിക്കുവാൻ കഴിഞ്ഞ ഭരണസമിതിക്ക് സാധിച്ചുവെങ്കിലും ജ·നാട്ടിലെ കാരുണ്യമർഹിക്കുന്ന ആളുകൾക്ക് അയർക്കുന്നം മറ്റക്കര സംഗമം സഹായ ഹസ്തമായി തീരുവാനുള്ള ക്രിയാത്മകവും മാതൃകാപരവുമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുവാൻ പ്രതിജ്ഞാബദ്ധമാണെന്നും പുതിയ ഭാരവാഹികൾ പറഞ്ഞു.
2019-20 വർഷത്തിലെ പ്രവർത്തനങ്ങൾ ചർച്ച ചെയുവാൻ ഉടനെ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്നും കൂടുതൽ കുടുംബങ്ങൾ സംഗമത്തിലേക്കു കടന്നു വരണമെന്നും എല്ലാ കുടുബാഗങ്ങളുടെയും സഹകരണത്തോടും പിന്തുണയോടും കൂടി ജനോപകാരപ്രദമായ നല്ല പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു സംഗമത്തെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപാകുമെന്നും പ്രസിഡന്റ് ജോമോൻ ജേക്കബ് വല്ലൂർ, സെക്രട്ടറി ബോബി ജോസഫ്, ട്രഷറർ ടോമിജോസഫ് എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ജോയൽ ചെറുപ്ലാക്കിൽ