ബർലിൻ: യുഎസും മറ്റു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന വ്യാപാര തർക്കങ്ങൾ ലോകസാന്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്ന് റിപ്പോർട്ടു ചെയ്തുകൊണ്ട് ജർമൻ മാധ്യമങ്ങൾ ജി 20 ഉച്ചകോടി വിലയിരുത്തി. ജപ്പാനിലെ ഫുകുവോകയിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്.
പിരിമുറക്കമുണ്ടാക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഇപ്പോൾതന്നെ ആഗോള സന്പദ് വ്യവസ്ഥയുടെ വളർച്ച താഴേക്കാണെന്നും ഉച്ചകോടിയിൽ പങ്കെടുക്കുന്ന ജി20 രാഷ്ട്രങ്ങളിലെ ധനമന്ത്രിമാർ അഭിപ്രായപ്പെട്ടു. അതിനെതിരെ ആവശ്യമെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
യുഎസും ചൈനയുമായുള്ള വ്യാപാര തർക്കം ആഗോള മൊത്ത വരുമാനത്തിൽ ഇടിവുണ്ടാക്കുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റീൻ ലഗാർഡ് വിലയിരുത്തി. മെക്സികോക്കെതിരെ ഇറക്കുമതിത്തീരുവ വർധിപ്പിക്കുന്ന തീരുമാനത്തിൽനിന്ന് യുഎസ് പി·ാറിയത് ജി20 വേദിയിൽ ആശ്വാസം സൃഷ്ടിച്ച വാർത്തയായിരുന്നു.
ഈ മാസാവസാനം ഒസാക്കയിൽ ഷിജിൻപിംഗുമായുള്ള ഡോണൾഡ് ട്രംപിെൻറ കൂടിക്കാഴ്ച പരാജയമാണെങ്കിൽ ചൈനക്കെതിരെ അധിക തീരുവ ചുമത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് നുഷിൻ പ്രഖ്യാപിച്ചിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വ്യാപാര തർക്കങ്ങൾ ലോക സന്പദ്വ്യവസ്ഥയെ ബാധിക്കും: ജി 20 ഉച്ചകോടി
11:09 PM Jun 10, 2019 | Deepika.com