+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേ​ലൂ​ർ ഒ​രു​മ കു​വൈ​റ്റ് 15മ​ത് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

അ​ബാ​സി​യ: തൃ​ശൂ​ർ ജി​ല്ല​യി​ലെ വേ​ലൂ​ർ സ്വ​ദേ​ശി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ന്ധ​വേ​ലൂ​ർ ഒ​രു​മ​യു​ടെ​ന്ധ പ​തി​ന​ഞ്ചാ​മ​ത് വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ അ​ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കി
വേ​ലൂ​ർ ഒ​രു​മ കു​വൈ​റ്റ് 15മ​ത് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
അ​ബാ​സി​യ: തൃ​ശൂ​ർ ജി​ല്ല​യി​ലെ വേ​ലൂ​ർ സ്വ​ദേ​ശി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ന്ധ​വേ​ലൂ​ർ ഒ​രു​മ​യു​ടെ​ന്ധ പ​തി​ന​ഞ്ചാ​മ​ത് വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ അ​ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ന​ട​ത്ത​പ്പെ​ട്ടു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ജി​മ്മി സി.​എ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഓ​ർ​ഗ​നൈ​സ​ർ പി​യൂ​സ് സി.​പി സ്വാ​ഗ​ത​വും ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ബി​ജോ​യ് ഡി.​കെ. വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും നാ​ട്ടി​ൽ സം​ഘ​ട​ന ന​ട​ത്തു​ന്ന സാ​മൂ​ഹ്യ സേ​വ​ന പ​രി​പാ​ടി​ക​ള​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു.

നാ​ട്ടി​ൽ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ സം​ഘ​ട​നാ അം​ഗ​ത്തി​ന്‍റെ കു​ട്ടി​ക്ക് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്ത ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും അ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. സം​ഘ​ട​നാം​ഗ​ങ്ങ​ളും, ക്ഷ​ണി​താ​ക്ക​ളും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ട്ര​ഷ​റ​ർ ശു​ഭ കെ. ​സു​ബ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ