കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന സൗജന്യ മാതൃഭാഷ പഠന പദ്ധതിയിൽ ക്ലാസുകൾ നയിക്കുന്ന അധ്യാപർക്കായി പരിശീലന കളരി സംഘടിപ്പിച്ചു. കല കുവൈറ്റ് അബാസിയ, സാൽമിയ മേഖലയിലെ അധ്യാപകർക്കായി അബാസിയ കല സെന്ററിലും, ഫഹാഹീൽഅബു ഹലീഫ മേഖലകളിലെ അധ്യാപകർക്കായി അബു ഹലിഫ കല സെന്ററിലുമാണ് പരിശീലന കളരി സംഘടിപ്പിച്ചത്.
ക്ലാസ്സുകൾക്ക് മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗങ്ങളായ അനിൽ കുമാർ, സനൽ കുമാർ എന്നിവർ നേതൃത്വം നൽകി. മലയാളം മിഷൻ പ്രവാസി മലയാളികൾക്കിടയിൽ സംഘടിപ്പിച്ചു വരുന്ന വിവിധ തലത്തിലുള്ള കോഴ്സുകളെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും, ക്ലാസുകൾ എങ്ങനെയാണ് എടുക്കേണ്ടത് എന്നതിന്റെ ഡെമൊ അവതരണവും അധ്യാപകർക്ക് കൂടുതൽ പ്രയോജനകരമായി.
അബാസിയ കല സെന്ററിൽ വച്ചു നടന്ന പരിശീലന കളരി കല കുവൈറ്റ് ജനറൽ സെക്രട്ടറി ടികെ സൈജു ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് കേന്ദ്ര മാതൃഭാഷ സമിതി ജനറൽ കണ്‍വീനർ അനീഷ് കല്ലിങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കല കുവൈറ്റ് അബാസിയ മേഖല സെക്രട്ടറി ശമേഷ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോഡിനേറ്റർ ജെ സജി പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. കല കുവൈറ്റ് മാതൃഭാഷ സമിതി അബ്ബാസിയ മേഖല കണ്‍വീനർ കിരണ്‍ കാവുങ്കൽ സ്വാഗതം പറഞ്ഞ പരിപാടിക്ക് സാൽമിയ മേഖല കണ്‍വീനർ ശരത് ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.
അബു ഹലീഫ കല സെന്ററിൽ നടന്ന ഫഹാഹീൽ അബു ഹലീഫ മേഖല പരിശീലന കളരി കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് കേന്ദ്ര മാതൃഭാഷ സമിതി കണ്‍വീനർ അനിൽ കൂക്കിരി അധ്യക്ഷത വഹിച്ച പരിപാടിയിൽ കല കുവൈറ്റ് അബു ഹലീഫ മേഖല സെക്രട്ടറി ജിതിൻ പ്രകാശ്, കേന്ദ്ര മാതൃഭാഷ സമിതി ജനറൽ കണ്‍വീനർ അനീഷ് കല്ലുങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് മാതൃഭാഷ സമിതി അബു ഹലീഫ മേഖല കണ്‍വീനർ ഓമനക്കുട്ടൻ സ്വാഗതം ആശംസിച്ച പരിപാടിക്ക് ഫഹാഹീൽ മേഖല കണ്‍വീനർ രവീന്ദ്രൻ പിള്ള നന്ദി പറഞ്ഞു.
നാലു മേഖലകളിൽ നിന്നുമായി അധ്യാപകർ, റിസോഴ്സ് പേഴ്സണ്‍സ്, മാതൃഭാഷ പ്രവർത്തകർ എന്നിവരുൾപ്പെടെ നൂറിലധികം പേരാണ് പരിശീലന കളരിയിൽ പങ്കെടുത്തത്. കുവൈറ്റിലെ എല്ലാ മേഖലകളിലും കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന അവധിക്കാല മാതൃഭാഷ പഠന ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ