+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​റ്റ് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

കു​വൈ​ത്ത്: കു​വൈ​റ്റ് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ(KWA) എ​ല്ലാ​വ​ർ​ഷ​വും വ​യ​നാ​ട് ജി​ല്ല​യി​ലെ നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ വി​ദ്യാ​ർ​ഥി വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന വി​ദ്യാ​ഭ്യാ​സ പ​ഠ​
കു​വൈ​റ്റ് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
കു​വൈ​ത്ത്: കു​വൈ​റ്റ് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ(KWA) എ​ല്ലാ​വ​ർ​ഷ​വും വ​യ​നാ​ട് ജി​ല്ല​യി​ലെ നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ വി​ദ്യാ​ർ​ഥി വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന വി​ദ്യാ​ഭ്യാ​സ പ​ഠ​നോ​പ​ക​ര​ണ മേ​ള ന്ധ​വി​ദ്യാ​കി​ര​ണ്‍ 2019ന്ധ ​ഇ​ത്ത​വ​ണ​യും വി​പു​ല​മാ​യ രീ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ചു.

ജൂ​ണ്‍ 8 ര​ണ്ടാം ശ​നി​യാ​ഴ്ച സു​ൽ​ത്താ​ൻ​ബ​ത്തേ​രി മു​ൻ​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടു മ​ണി മു​ത​ൽ ആ​രം​ഭി​ച്ച പ്രോ​ഗ്രാ​മി​ന് കു​വൈ​റ്റ് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​കി​ര​ണ്‍ ക​ണ്‍​വീ​ന​ർ റോ​യി മാ​ത്യു സ്വാ​ഗ​തം ആ​ശം​സി​ച്ച മീ​റ്റിം​ഗി​ൽ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റും അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​ന്പ​റു​മാ​യ റെ​ജി ചി​റ​യ​ത്ത് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യു​ണ്ടാ​യി. ത​ന്‍റെ ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ കു​വൈ​റ്റ് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട്ടി​ൽ ന​ട​ത്തു​ന്ന എ​ല്ലാ സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​വ​ർ സ്വാ​ഗ​തം ചെ​യ്യു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. പ​ഠ​നോ​പ​ക​ര​ണ കി​റ്റു​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ ടി.​എ​സ.് സാ​ബു നി​ർ​വ​ഹി​ക്കു​ക​യു​ണ്ടാ​യി. എം ​ഇ​എ​സ് ഹോ​സ്പി​റ്റ​ൽ മാ​നേ​ജ​ർ കോ​ണി​ക്ക​ൽ ഖാ​ദ​ർ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും വ​ന്ദ​ന ഫി​ലിം കോ​ഡി​നേ​റ്റ​റു​മാ​യ വ​ന്ദ​ന ഷാ​ജു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ഈ ​വ​ർ​ഷം കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ 105 കു​ട്ടി​ക​ൾ​ക്ക് മു​ഴു​വ​ൻ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും യാ​ത്രാ​ബ​ത്ത​യും ന​ൽ​കു​ക​യു​ണ്ടാ​യി. കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​ത്തി​ൽ​നി​ന്ന് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​മാ​രി അ​ന്ന റോ​യി, ബി​നി​ത മ​രി​യ തോ​മ​സ് എ​ന്നി​വ​ർ​ക്ക് യ​ഥാ​ക്ര​മം കെ​ഡ​ബ്ല്യു​എ മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എ​ബി പോ​ൾ, സി​ന്ധു അ​ജേ​ഷ് എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കു​ക​യു​ണ്ടാ​യി. കു​വൈ​ത്തി​ൽ നി​ന്നും വി​ദ്യാ​കി​ര​ണ്‍ കോ​ർ​ഡി​നേ​റ്റ​ർ ജോ​മോ​ൻ ജോ​ളീ, കെ​ഡ​ബ്ല്യു​എ പ്ര​സി​ഡ​ന്‍റ് മു​ബാ​റ​ക്ക് കാ​ന്പ്ര​ത്ത്, സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​സ്, ട്ര​ഷ​റ​ർ ഗ്രേ​സി ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​കി​ര​ണ്‍ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വ​യ​നാ​ട്ടി​ലെ ടീ​മി​നു ശ​ക്തി​പ​ക​ർ​ന്നു. പ്രൗ​ഢ​വും ല​ളി​ത​വു​മാ​യ ഈ ​ച​ട​ങ്ങി​ന് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ മു​ൻ ഭാ​ര​വാ​ഹി​യാ​യ ബ്ലെ​സ്സ​ൻ സാ​മു​വ​ൽ ന​ന്ദി അ​ർ​പ്പി​ച്ച​തോ​ടു​കൂ​ടി ഈ ​വ​ർ​ഷ​ത്തെ വി​ദ്യാ​കി​ര​ണ്‍ പ്രോ​ഗ്രാ​മി​ന് തി​ര​ശീ​ല വീ​ണു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ