+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രി​സ്തീ​യ വി​ശ്വാ​സം പ​ങ്കു​വ​ച്ച വൃ​ദ്ധ​യെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും പു​റ​ത്താ​ക്കി

ക​ലി​ഫോ​ർ​ണി​യ: ക്രി​സ്തീ​യ വി​ശ്വാ​സം പ​ങ്കു​വ​യ്ക്കു​ക​യും മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തി​രു​ന്ന ഡ​യാ​ന മാ​ർ​ട്ടി​ൻ (85) എ​ന്ന വൃ​ദ്ധ​യെ മ​താ​ധി​ഷ്ഠ​മാ​യ പ്ര​വ​ർ​ത്ത​ന​ങ
ക്രി​സ്തീ​യ വി​ശ്വാ​സം പ​ങ്കു​വ​ച്ച വൃ​ദ്ധ​യെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും പു​റ​ത്താ​ക്കി
ക​ലി​ഫോ​ർ​ണി​യ: ക്രി​സ്തീ​യ വി​ശ്വാ​സം പ​ങ്കു​വ​യ്ക്കു​ക​യും മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തി​രു​ന്ന ഡ​യാ​ന മാ​ർ​ട്ടി​ൻ (85) എ​ന്ന വൃ​ദ്ധ​യെ മ​താ​ധി​ഷ്ഠ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചു ക​ലി​ഫോ​ർ​ണി​യ ഹാ​ൻ​ഫോ​ർ​ഡി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും പു​റ​ത്താ​ക്കി.

ഹാ​ൻ​ഫോ​ർ​ഡ് സി​റ്റി വൈ​സ് മേ​യ​ർ ജോ​ണ്‍ ബ്രാ​ക്സ​ല​റു​ടെ ഉ​ട​മ​സ്ഥ​ത​ത​യി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി ഇ​വ​ർ താ​മ​സി​ച്ചു​വ​രി​ക​യാ​ണ്.

ക്രി​സ്തീ​യ വി​ശ്വാ​സം പ​ങ്കു​വ​ച്ച​തി​നും മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്ന​തു​മാ​ണ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും നി​ങ്ങ​ളെ ഒ​ഴി​വാ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ജോ​ണ്‍ ബ്രാ​ക്സ​ല​ർ ഡ​യാ​ന​യെ അ​റി​യി​ച്ചു.

ഡ​യാ​ന ഈ ​അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്പോ​ൾ സീ​നി​യ​ർ ലി​വിം​ഗ് അ​പ്പാ​ർ​ട്ട്മെ​ന്‍റാ​ണെ​ന്നാ​ണ് പ​ര​സ്യം ചെ​യ്തി​രു​ന്ന​തെ​ന്നും എ​ന്നാ​ൽ ഇ​പ്പോ​ൾ പു​തി​യ മാ​നേ​ജ്മെ​ന്‍റ് യു​വ​ജ​ന​ങ്ങ​ളെ ഇ​വി​ടേ​ക്ക് ക്ഷ​ണി​ക്കു​ന്ന​തി​നാ​ൽ പ്രാ​യ​മാ​യ​വ​രെ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് മ​റ്റൊ​രു കാ​ര​ണ​മാ​യി ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​ത്.

മ​ത​വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും ഒ​ഴി​വാ​ക്കാ​ൻ യാ​തൊ​രു നി​യ​മ​വു​മി​ല്ലെ​ന്ന് അ​റ്റോ​ർ​ണി മാ​ത്യു മെ​ക്റി​യോ​ൾ​ഡ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​റ്റോ​ർ​ണി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ