ഹൂസ്റ്റണ്‍: വ്യത്യസ്തമായ ആലാപനശൈലിയും അവതരണവും കൊണ്ടും മലയാളത്തിന്റെ മനം കവർന്ന പ്രമുഖ സംഗീത ബാന്റായ തൈക്കുടം ബ്രിഡ്ജ് ഹൂസ്റ്റണിൽ നടക്കുന്ന ദേശീയ കണ്‍വൻഷനിൽ വിനോദ പരിപാടികളിൽ മുഖ്യ ആകർഷണമാകും. ഓഗസ്റ്റ് ഒന്ന് മുതൽ നാലു (വ്യാഴം ഞായർ) വരെയാണ് കണ്വൻഷൻ. ശനിയാഴ്ച വൈകുന്നേരമാണ് തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്റ് വേദിയിൽ അണിനിരക്കുന്നത്. അയ്യായിരത്തിൽ പരം ആളുകൾ കണ്‍വൻഷനിൽ സമ്മേളിക്കും.
ആത്മീയ ഉണർവേകുന്ന ശുശ്രൂഷകൾക്കും ക്രൈസ്തവ മൂല്യങ്ങളിലൂന്നിയുള്ള പ്രഭാഷണങ്ങൾക്കും പുറമെ വിവിധ സിന്പോസിയങ്ങളും, ഫോറങ്ങളും സെമിനാറുകളും കലാസാംസ്കാരിക വിനോദങ്ങളും സമന്വയിപ്പിച്ചാണ് കണ്‍വൻഷനിലെ നാലു ദിവസത്തെ പ്രോഗാമുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഫാനിസിമോൾ പള്ളത്തുമഠം , വിനോദ് ജോസഫ് എന്നിവർ കൾച്ചറൽ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. ജിബി പാറക്കൽ (ഇൻവെസ്റ്റർ / സിഇഓ പിഎസ്ജി ഗ്രൂപ് ഓഫ് കന്പനീസ് ) ആണ് സംഗീത പരിപാടിയുടെ മെഗാ സ്പോണ്സർ.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ