ന്യൂയോർക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ജൂണ്‍ 1 ശനിയാഴ്ച നടന്ന പൊതുയോഗത്തിൽ തെരഞ്ഞെടുത്ത ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ ആദ്യ യോഗം കോ പ്രസിഡൻറ് ലൈസി അലക്സിന്റെ അധ്യക്ഷതയിൽ കൂടി. പൊതുയോഗം പാസാക്കിയ ഭരണഘടന പ്രകാരം മൂന്ന് അംഗങ്ങളെക്കൂടി പുതുതായി ബോർഡിലേക്ക് ഏകകകണ്ഠമായി നിയമിച്ചു.
കോടതിയുടെ നിർദ്ദേശാനുസരണം നടന്ന നിയമനം നടത്തിയവരായ വർഗീസ് ഒലഹന്നാൻ, ഫിലിപ്പോസ് ഫിലിപ്പ്, പോൾ കറുകപ്പിള്ളിൽ എന്നിവരെ കൂടാതെ ബോർഡ് അംഗങ്ങളായി തുടരുന്നവർ ലൈസി അലക്സ്, ഷാജിമോൻ വെട്ടം, അലക്സാണ്ടർ പൊടിമണ്ണിൽ, ഇന്നസെൻറ് ഉലഹന്നാൻ, അപ്പുക്കുട്ടൻ നായർ, സജി പോത്തൻ, ജിജി റ്റോം എന്നിവരാണ്.
ഇടക്കാല ചുമതലക്കാരായി ജിജി റ്റോം (പ്രസിഡന്റ്), സജി പോത്തൻ (സെക്രട്ടറി), അപ്പുക്കുട്ടൻ നായർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
പുതിയതായി നിയമിച്ച ബോർഡംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ യോഗം കൂടി അസോസിയേഷന്റെ ജനറൽ ബോഡി വിളിച്ചുകൂട്ടുവാനും പൊതുയോഗത്തിന്റെ തീരുമാനത്തോടുകൂടി പിക്നിക്ക്, മലയാളം സ്കൂൾ, അഡോപ്റ്റ് എ ഹൈവേ എന്നിവയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും തീരുമാനിച്ചു.
റോക്ക്ലാൻഡ് കൗണ്ടിയിലും ചുറ്റുപാടുമുള്ള മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ സുഗമമായ നടത്തിപ്പിന് എല്ലാ അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
റിപ്പോർട്ട്: ജയപ്രകാശ് നായർ